Kerala

പതിനഞ്ചുകാരിയെ അച്ഛനും സഹോദരനും പീഡിപ്പിച്ചു

കൊച്ചി● എറണാകുളം വൈപ്പിന്‍ മാലിപ്പുറത്തിന് സമീപം പതിനഞ്ചുകാരിയെ സ്വന്തം അച്ഛനും സഹോദരനും പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനെയും പ്രായപൂര്‍ത്തിയാകാത്ത സഹോദരനെയും പോലീസ് അറസ്റ്റുചെയ്തു.

അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങിയ പെണ്‍കുട്ടിയാണ് ലൈംഗിക പീഡനത്തിനിരയായത്. അമ്മ പുലര്‍ച്ചേ അടുക്കളയിലേക്ക് പോകുമ്പോഴാണ് അച്ഛനും സഹോദരനും ലൈംഗീകമായി പീഡിപ്പിച്ചിരുന്നതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. ആരോടെങ്കിലും വിവരം പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

നിരന്തര പീഡനത്തില്‍ മാനസികമായി തകര്‍ന്ന പെണ്‍കുട്ടി സ്‌കൂളിലെ ടീച്ചറിനോടാണ് പീഡനവിവരം തുറന്നുപറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് വിവരം പോലീസില്‍ അറിയിച്ചത്.

shortlink

Post Your Comments


Back to top button