ജയ്പൂര്‍: ദീപ കര്‍മാകറുടെ ഒളിമ്പിക്സ് പരാജയം ട്വിറ്ററിലൂടെ ചർച്ച ചെയ്ത യുവതിക്ക് ബലാത്സംഗ ഭീഷണി. സംഭവത്തെ തുടര്‍ന്ന് യുവതി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് സഹായം തേടി ട്വീറ്റ് ചെയ്യുകയും സുഷമ രാജസ്ഥാന്‍ മുഖ്യമന്ത്രിക്ക് ട്വീറ്റ് കൈമാറുകയും ചെയ്തു. സുഷമാ സ്വരാജിന്റെ ഇടപെടലില്‍ വസുന്ധരാ രാജ സിന്ധ്യെയുടെ ഓഫീസ് ജയ്പൂര്‍ പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ദി ഡ്രങ്ക്‌റൈഡര്‍, രാജേഷ്‌രാജ് 927, വിവേക് എം മിശ്ര എന്നിവര്‍ക്കെതിരേയാണ് പരാതി.
ദീപാ കര്‍മാകറുടെ പരാജയത്തെതുടർന്ന് ഇന്ത്യന്‍ സ്‌പോര്‍ട്‌സിനെയും മോശം അടിസ്ഥാനസൗകര്യങ്ങളെ കുറിച്ചും വിമര്‍ശിക്കുന്ന അനേകം ട്വീറ്റുകളാണ് യുവതി നടത്തിയത്. അതില്‍ നാശം പിടിച്ച രാജ്യം എന്ന് പരാമര്‍ശിച്ചിരുന്നതായാണ് വിവരം. ഇതിനെ തുടർന്നാണ് ബലാത്സംഗഭീഷണി ഉൾപ്പെടെ യുവതിക്ക് നേരിടേണ്ടി വന്നത്.
Post Your Comments