പാലക്കാട്;വാളയാര്‍ ചെക്പോസ്റ്റിലെ അഴിമതി കണ്ടെത്താൻ അർധരാത്രിയിൽ ഗതാഗത കമ്മിഷണർ ടോമിൻ തച്ചങ്കരിയുടെ മിന്നൽ പാരിശോധന .പാരിശോധനയിൽ മൂന്നുലക്ഷം രൂപയുടെ നികുതി വെട്ടിച്ചുകടന്ന അഞ്ചുവാഹനങ്ങൾ കമ്മിഷണർ അരമണിക്കൂറുകൊണ്ട് പിടികൂടിയിട്ടുണ്ട്.വാളയാറിൽ കാര്യമായ മാറ്റം അനിവാര്യമെന്ന് ടോമിൻ തച്ചങ്കരി അഭിപ്രായപെട്ടു.കൂടാതെ കൈക്കൂലിവാങ്ങി ചെക്പോസ്റ്റിൽ വാഹനം കടത്തിവിടുന്നതായും പരിശോധനയിൽ കണ്ടെത്തി.
ബെംഗളുരുവിൽനിന്നു മലപ്പുറത്തേക്കു ഗ്രാനൈറ്റ് കൊണ്ടുവന്ന ലോറിയാണു നികുതിവെട്ടിപ്പിൽ ഒന്നാമത്. വണ്ടി പരിശോധിച്ചപ്പോൾ പാസിങ് വണ്ടിയാണെന്നാണ് ഡ്രൈവർ പറഞ്ഞത്.ഒരു രേഖയുമില്ലാതെ ലോറി ചെക്പോസ്റ്റ് കടന്നപ്പോൾ രണ്ടരലക്ഷം രൂപയുടെ വെട്ടിപ്പാണ് ഉദ്യോഗസ്ഥരും ഇടനിലക്കാരും നടത്തിയത്.
വാളയാർ ചെക്‌പോസ്റ് കടന്ന് ദേശീയ പാതയിലൂടെ പാലാക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങളിലാണ് പരിശോധാന നടന്നത് .പെർമിറ്റില്ലാതെയും ടാക്സ് അടയ്ക്കാതെയും നിരവധി യാത്രാവാഹനങ്ങളും ചരക്കുലോറികളുമാണ് ചെക്പോസ്റ്റ് കടന്നുവന്നത് .ഈ വാഹനങ്ങളിലെല്ലാം തന്നെ കമ്മിഷണർ പരിശോധ നടത്തി .ജോലിയിൽ വീഴ്ചവരുത്തിയ ഗതാഗത, വാണിജ്യനികുതി ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടു സർക്കാരിനു റിപ്പോർട്ട് നൽകുമെന്നും കമ്മിഷണർ വ്യക്താമാക്കി .
Post Your Comments