തിരുവനന്തപുരം: സ്ത്രീകളെ 14 സെക്കന്‍ഡില്‍ കൂടുതല്‍ തുറിച്ചു നോക്കിയാല്‍ കേസ് എടുക്കാമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞതിനെ തുടർന്ന് സോഷ്യൽ മീഡിയയിലും മറ്റും അദ്ദേഹത്തെ കളിയാക്കി നിരവധിപേരാണ് രംഗത്തെത്തിയത്. 14 സെക്കന്‍ഡ് എന്നതിലൂടെ സ്ത്രീയെ എത്ര സമയം നോക്കുന്നു എന്നതല്ല, എങ്ങനെ നോക്കുന്നു എന്നതിനെ കുറിച്ചാണ് താൻ പറഞ്ഞതെന്ന് പിന്നീട് സിംഗ് പറയുകയുണ്ടായി.
എന്നാൽ വെറും സെക്കൻഡുകൾക്കുള്ളിൽ തന്നെ ഒരു സ്ത്രീയെ ലൈംഗികചുവയോടെ നോക്കുന്ന ആളുകൾക്ക് നേരെയുള്ള ഒരു പ്രഹസനവുമായി എത്തിയിരിക്കുകയാണ് ‘കണ്ണേറ്’ എന്ന തന്റെ ഹ്രസ്വചിത്രത്തിലൂടെ സംവിധായകന് ഷാനവാസ് ബാവക്കുട്ടി. ഋഷിരാജ് സിങ് പറഞ്ഞ 14 സെക്കൻഡ് നോട്ടം മനസിലാകാത്തവർക്കായുള്ളതാണ് ഈ ചിത്രം.
Post Your Comments