റിയോ ഡി ജനീറോ; വേഗ രാജാവ് ഉസൈൻ ബോൾട്ട് സെമിയിൽ ഫൈനൽ യോഗ്യത നേടി . 200 മീറ്റര്‍ സെമിയില്‍ സീസണിലെ മികച്ച സമയത്തോടെ 19.78 സെക്കന്‍ഡില്‍ ഒന്നാമതായി ഓടിക്കയറിയാണ് ബോള്‍ട്ട് ഫൈനല്‍ യോഗ്യത ഉറപ്പിച്ചത്. അതേസമയം, ബോൾട്ടിനു വെല്ലുവിളിയുയർത്തുമെന്നു പ്രതീക്ഷിച്ചിരുന്ന യുഎസിന്റെ ജസ്റ്റിൻ ഗാട്ലിനും ജമൈക്കയുടെ യൊഹാൻ ബ്ലേക്കും പുറത്തായി.
100 മീറ്റര്‍ വെങ്കല മെഡല്‍ ജേതാവ് കാനഡയുടെ ഡി ഗ്രസെയുടെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് രണ്ടാം സെമിയില്‍ ബോള്‍ട്ട് ഫിനിഷ് ചെയ്തത്.മൂന്നു സെമിഫൈനലുകളിലുമായി എട്ടു പേരാണ് ഫൈനല്‍ പോരാട്ടത്തിനുള്ള യോഗ്യത ഉറപ്പിച്ചത്.മൂന്നാം സെമിയില്‍ മത്സരിച്ച ഗാട്ട്ലിന് 20.13 സെക്കന്‍ഡില്‍ മൂന്നാമതായാണ് ഫിനിഷ് ചെയ്തത്, ഇതേ ഹീറ്റ്സില്‍ ഇറങ്ങിയ യോഹാന്‍ ബ്ലേക്കിന് (20.37 സെക്കന്‍ഡ്) ആറാം സ്ഥാനത്തും ഫിനിഷ് ചെയ്യാനെ സാധിച്ചുള്ളു. കാനഡയുടെ അലോന്‍സോ എഡ്വേര്‍ഡ് (20.07) ഹോളണ്ടിന്റെ മാര്ട്ടീനയുമാണ് അപ്രതീക്ഷിത മുന്നേറ്റവുമായി മൂന്നാം ഹീറ്റ്സില്‍ ഒന്നും രണ്ടും സ്ഥാനവുമായി ഫൈനലിലേക്ക് യോഗ്യത നേടിയത്.രണ്ടാം സെമിയില്‍ നിന്ന് ബോള്‍ട്ടിനും ഡി ഗ്രസെയ്ക്കും പുറമേ ബ്രിട്ടൻറെ ആദം ഗെമില്ലിയും തുര്‍ക്കിയുടെ റാമില്‍ ഗുലിയേവും ഫൈനലിലേക്ക് യോഗ്യത ഉറപ്പിച്ചു.
Post Your Comments