KeralaNews

മുഖ്യമന്ത്രിയുടെ ശബരിമല സന്ദര്‍ശനത്തിന് അപ്രതീക്ഷിത പുന:ക്രമീകരണം

പമ്പ : തീര്‍ഥാടന ഒരുക്കങ്ങള്‍ നേരിട്ടുവിലയിരുത്താന്‍ ശബരിമല സന്ദര്‍ശിക്കാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര വേണ്ടെന്നു വച്ചു. പ്രതികൂലകാലാവസ്ഥയായതിനാല്‍ സന്നിധാനത്തേക്കു പോകുന്നില്ലെന്നാണ് തീരുമാനിക്കുകയായിരുന്നു. പമ്പയില്‍വച്ചുതന്നെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യും. വിവിധ വകുപ്പു മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു.

രാവിലെ ഒന്‍പതു മണിയോടെ പമ്പയില്‍ എത്തിയ മുഖ്യമന്ത്രി അവിടുത്തെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു പരിശോധിച്ചശേഷം സന്നിധാനത്തേക്കു മലകയറാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പെയ്ത ശക്തമായ മഴ മൂലം തീരുമാനം മാറ്റുകയായിരുന്നു.

സന്നിധാനത്തു പുതിയതായി സ്ഥാപിച്ച അപ്പം നിര്‍മാണ യൂണിറ്റ്, നിര്‍മാണം പുരോഗമിക്കുന്ന അന്നദാന മണ്ഡപം തുടങ്ങിയവ സന്ദര്‍ശിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി നേരിട്ടു വിലയിരുത്താനും മുഖ്യമന്ത്രി പദ്ധതിയിട്ടിരുന്നു.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ചു നടപ്പാക്കേണ്ട ക്രമീകരണങ്ങള്‍ അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗവും ചേരും. ശബരിമലയുടെ സമഗ്ര വികസനത്തിനായുള്ള വിവിധ പദ്ധതികള്‍, സുരക്ഷാ ക്രമീകരണങ്ങള്‍, ദേവസ്വം ബോര്‍ഡ് ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ എന്നിവ അവലോകന യോഗം പരിശോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button