KeralaNews

മണ്ണെണ്ണ വില: കേന്ദ്രം ഒന്ന് വര്‍ദ്ധിപ്പിച്ചാല്‍ സംസ്ഥാനം പത്ത് വര്‍ദ്ധിപ്പിക്കും

കൊച്ചി:സംസ്ഥാനത്ത് മണ്ണെവില വര്‍ദ്ധിപ്പിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ തീരുമാനം . കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ എണ്ണക്കമ്പനികള്‍ മാസം തോറും 20 പൈസ വര്‍ധിപ്പിക്കുന്നതിന് പിന്നാലെയാണ് ഇത്തരമൊരു തീരുമാനം .1.80 രൂപ വര്‍ധിപ്പിക്കാനാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.അതേസമയം വിലവർദ്ധിപ്പിച്ചതോടുകൂടി എറണാകുളത്ത് മണ്ണെണ്ണ വില ലിറ്ററിന് 1.87 രൂപ കൂടി. തൃശ്ശൂരാണ് ഏറ്റവും കൂടുതല്‍ വിലവര്‍ധന. രണ്ടുരൂപയാണ് ഇവിടെ കൂടിയത്.

മറ്റ് ജില്ലകളില്‍ 1.45 രൂപ വീതമായിരിക്കും വില വർദ്ധന . വിലകൂട്ടിയതിലുടെ പ്രതിമാസം ഒരു കോടി രൂപ അധികമായി സിവില്‍ സപ്ലൈസ് വകുപ്പിന് ലഭിക്കും.സിവില്‍ സപ്ലൈസ് വകുപ്പ് വില വര്‍ധിപ്പിച്ചതോടെ സംസ്ഥാനത്ത് മണ്ണെണ്ണ വില ലിറ്ററിന് 18 രൂപയായിരിക്കുകായാണ് .ലിറ്ററിന് ഒരുരൂപയും പ്രൈസ് അഡ്ജസ്റ്റ്‌മെന്റിനായി 80 പൈസയുമാണ് സിവില്‍ സപ്ലൈസ് വകുപ്പ് കൂട്ടിയത്.കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന വില വർദ്ധന മാത്രമേ നടപ്പിലാക്കാനാകു എന്നിരിക്കെയാണ് ചട്ടവിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ മണ്ണെണ്ണ വില വര്‍ധിപ്പിച്ചിരിക്കുന്നത് .

സർക്കാർ നടപടി ചട്ടവിരുദ്ധമാണെന്നും അഡ്ജസ്റ്റ്‌മെന്റ് പ്രൈസിങ് നിയമ വിരുദ്ധമാണെന്നും റേഷൻ ഡീലേഴ്‌സ് അസ്സോസിയേഷൻ പറഞ്ഞു .വില വർദ്ധനവിനെതിരെ റേഷൻ ഡീലേഴ്‌സ് അസ്സോസിയേഷൻ രംഗത്ത് വന്നിട്ടുണ്ട് .

shortlink

Post Your Comments


Back to top button