NewsIndia

മഛലി അരങ്ങൊഴിഞ്ഞു; ആദരാഞ്ജലികളുമായി ആരാധകർ

ജയ്പൂര്‍ : ഇന്ത്യയുടെ പ്രശസ്തയായ പെണ്‍കടുവ ചത്തു. 20 വയസുകാരിയായ മഛലി എന്ന പെണ്‍കടുവയാണ് ചത്തത്.പോസ്റ്റല്‍ സ്റ്റാന്പുകളില്‍ ഉള്‍പ്പെടെ മഛലി ഇടം നേടിയിട്ടുള്ള മച്ഛലിയെ കാണാന്‍ ദിവസവും ആയിരക്കണക്കിന് ആളുകളാണ് ദേശീയോദ്യാനത്തില്‍ എത്തിയിരുന്നത്.രാജസ്ഥാനിലെ രണ്‍തംബോര്‍ ദേശീയോദ്യാനമാണ് മച്ഛലിയുടെ വാസസ്ഥലം. ലോകത്ത് ഏറ്റവും കൂടുതല്‍ തവണ ചിത്രങ്ങളെടുത്തത് മച്ഛലിയുടേതാണ്.

ഇന്ന് രാവിലെ 10 മണിയോടുകൂടിയാണ് മഛലി ചത്തത്.മഛലിയുടെ വിയോഗത്തില്‍ നിരവധി പേര്‍ ദു:ഖം അറിയിച്ചുകൊണ്ട് രംഗത്തെത്തി. സോഷ്യല്‍മീഡിയകളില്‍ മഛലിയുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

കടുവയുടെ കവിളില്‍ എയ്ഞ്ചല്‍ ഫിഷിനെ പോലെ അതോന്നിക്കുന്ന പാട് കണ്ടതിനെ തുടര്‍ന്ന് അദ്ദേഹമാണ് മഛലിയെന്ന പേര് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button