ശ്രീനഗര്‍: കശ്മീരില്‍ 60 ഭീകരര്‍ നുഴഞ്ഞുകയറിയതായി ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്. ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തേത്തുടര്‍ന്നുണ്ടായ കലാപം മറയാക്കിയാണ് ഭീകരര്‍ കശ്മീരിലെത്തിയതെന്ന് റിപ്പോര്‍ട്ടിലുണ്ട്. സായുധരായ ഭീകരവാദികളാണ് രാജ്യത്തേയ്ക്കു കടന്നിരിക്കുന്നതെന്നാണ് വിവരം..
കഴിഞ്ഞ ചൊവ്വാഴ്ച നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ചു ഭീകരരെ സൈന്യം വധിച്ചിരുന്നു. കശ്മീരില്‍ ആഭ്യന്തരകലാപം പ്രോത്സാഹിപ്പിച്ചു കൊണ്ട് അതിന്റെ മറവില്‍ നുഴഞ്ഞു കയറി ആക്രമണം നടത്തുകയാണ് ഭീകരരുടെ ലക്ഷ്യം.
ബാരാമുള്ളയില്‍ കഴിഞ്ഞ ദിവസം സൈനികകേന്ദ്രത്തിനു നേരേ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നടത്തിയ ആക്രമണം, നുഴഞ്ഞു കയറിയ തീവ്രവാദികളാണ് നടത്തിയതെന്ന് വിവരമുണ്ട്. ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും, രണ്ടു സൈനികരുമടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു.
കോടിക്കണക്കിനു രൂപ ചിലവഴിച്ചാണ് കശ്മീരില്‍ കലാപം നിലനിര്‍ത്തിക്കൊണ്ടു പോകുന്നതെന്നതിന്റെ തെളിവുകള്‍ എന്‍.ഐ.എയ്ക്കു ലഭിച്ചിരുന്നു. ഇതു വരെ 24 കോടി രൂപ 10 അക്കൗണ്ടുകളില്‍ക്കൂടി വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തെത്തിയിട്ടുണ്ടെന്നാണ് വിവരം. പ്രദേശത്ത് സൈന്യം സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
Post Your Comments