തിരുവനന്തപുരം : അരാഷ്ട്രീയ ക്യാംപസില്‍ നടക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രീയ വിദ്യാലയ സ്‌കൂളുകളുടെ എറണാകുളം മേഖല സംഘടിപ്പിച്ച 29ാം യൂത്ത് പാര്‍ലമെന്റില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചാല്‍ എല്ലാം ഭദ്രവും സ്വസ്ഥവുമാകുമെന്നും ക്യാംപസുകളില്‍ സമാധാനം പുലരുമെന്നും പ്രവചിച്ചവര്‍ അരാഷ്ട്രീയ ക്യാംപസുകളില്‍ ആരൊക്കെയാണു പിടിമുറുക്കുന്നതെന്നു കണ്ണു തുറന്നു കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചുറ്റും നടക്കുന്ന സംഭവങ്ങള്‍ക്കു നേരെ കണ്ണും കാതും തുറന്നു വച്ചാല്‍ മാത്രമേ സമൂഹത്തോട് ഉത്തരവാദിത്വമുള്ള തലമുറയായി വളരാന്‍ കഴിയൂ. പാര്‍ലമെന്ററി വ്യവസ്ഥിതിയുടെ മഹത്വം ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റിന്റെ പ്രസക്തിയും പ്രാധാന്യവും അവിടെയാണ്. തീവ്രവാദ സംഘടനകള്‍, വര്‍ഗീയ ശക്തികള്‍, ജാതിസംഘടനകള്‍, മദ്യമയക്കുമരുന്നു മാഫിയ തുടങ്ങിയവരാണ് കേരളത്തിലെ രാഷ്ട്രീയ ജാഗ്രതയുണ്ടായിരുന്ന ക്യാംപസുകളില്‍പ്പോലും പിടിമുറുക്കിയിരിക്കുന്നത്. ഇതിനെതിരെ വിദ്യാര്‍ഥി സമൂഹം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി കുട്ടികളെ ഓര്‍മിപ്പിച്ചു.
ക്യാംപസുകളെ ലക്ഷ്യമിടുന്ന തീവ്രവാദ, വര്‍ഗ്ഗീയ, ജാതി, മയക്കു മരുന്നു മാഫിയ ശക്തികളെ നേരിടാനാകണം. മതനിരപേക്ഷ സന്ദേശം പ്രചരിപ്പിച്ചിരുന്ന ക്യാംപസുകളെ ജാതി, മത, ദരിദ്ര സങ്കുചിത കംപാര്‍ട്ട്‌മെന്റുകളായി തിരിച്ച് ഇളം മനസ്സുകളെ തെറ്റായ വഴിയില്‍ നയിക്കാനുളള ശ്രമങ്ങളെ കരുതിയിരിക്കണം. അതിനെ നേരിടാന്‍ അരാഷ്ട്രീയത കൊണ്ടാവില്ല. അരാഷ്ട്രീയത ഒന്നിനും മറുമരുന്നല്ല. സമൂഹത്തിനു ഗുണകരമായ രാഷ്ട്രീയബോധം ഉയര്‍ന്നു വരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വിദ്യാര്‍ഥി സമൂഹം നല്ല ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments