Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNews

ഫയൽ നീക്കത്തിന് തടസം സൃഷ്ടിച്ച് ഉദ്യോഗസ്ഥരുടെ അമിത രാഷ്ട്രീയം

തിരുവനന്തപുരം∙ സെക്രട്ടറിയേറ്റിലെ ഫയൽനീക്കത്തിനു തടസം ഉദ്യാഗസ്ഥരുടെ അമിത രാഷ്ട്രീയമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് .ചില ഉദ്യോഗസ്ഥർ മാസങ്ങളോളം ഫയൽ പൂഴ്ത്തിവയ്ക്കുന്നു .ഇത് ഫയൽ നീക്കത്തിന് കാലതാമസം വരുത്തുന്നു.കൃത്യനിർവഹണത്തിൽ ബോധപൂർവം വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സർക്കാരും വിജിലൻസിനു നിർദ്ദേശം നൽകിയിട്ടുണ്ട്.

ഉദ്യോഗസ്ഥർക്ക് താൽപ്പര്യമുള്ള ഫയലുകൾക്ക് ദിവസങ്ങൾ കൊണ്ടു തീരുമാനമുണ്ടാകുമ്പോൾ മറ്റുള്ളവ വർഷങ്ങൾ കഴിഞ്ഞാലും ചുവപ്പു നടയിൽ കുരുങ്ങി കിടക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.ഉദ്യോഗസ്ഥരുടെ ഉദാസീനത മൂലം വൈകുന്ന ഫയലുകളുടെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികളും വിജിലൻസ് ആരംഭിച്ചിട്ടുണ്ട് .ഫയൽ നീക്കത്തെ സംബന്ധിച്ചുള്ള നിരവധി പരാതികൾ ഇതിനോടകം വിജിലൻസിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്.പലപ്പോഴും ഫയൽ വൈകുന്നതിന്റെ കാരണം പോലും പരാതിക്കാരനെ രേഖാമൂലം ബോധ്യപ്പെടുത്താൻ ഉദ്യോഗസ്‌ഥർ തയാറാകുന്നില്ല.വിജിലൻസിന്റെ ഈ നിലപാടിൽ മുഖ്യമന്ത്രിയുടെ പൂർണ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ സർക്കാർ അനുമതി ലഭിച്ചാലേ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയുകയുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button