തിരുവനന്തപുരം● സൗദി അറേബ്യയിൽ നിന്നും തൊഴിൽ നഷ്‌ടപ്പെട്ട് ഇന്ത്യയിലെത്തുന്നവരുടെ കേരളത്തിലേക്കുള്ള വ്യോമയാത്രാ ചിലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബന്ധപ്പെട്ട അധികൃതർക്ക് ഇത് സംബന്ധിച്ചുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചു.
നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയിലും മുംബൈയിലും എത്തിക്കുന്ന മലയാളികളുടെ കേരളത്തിലേക്കുള്ള യാത്ര അനശ്ചിതത്വത്തിലായിരുന്നു. ഇതേത്തുടര്‍ന്ന് ചിലര്‍ യാത്ര റദ്ദാക്കി സൗദിയില്‍ തന്നെ തങ്ങുന്ന സഹചര്യവുമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെട്ട് നിര്‍ദ്ദേശം നല്‍കിയത്.
Post Your Comments