KeralaNews

തിരുവനന്തപുരത്ത് വന്‍ വിമാനദുരന്തം ഒഴിവായി

തിരുവനന്തപുരം● മുന്‍ ചക്രങ്ങള്‍ പ്രവര്‍ത്തിക്കാതിരുന്നതിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് വിമാനം അടിയന്തിരമായി നിലത്തിറക്കി. ഡല്‍ഹിയില്‍ നിന്നും മുംബൈ വഴി തിരുവനന്തപുരത്തേക്ക് വന്ന ഇന്‍ഡിഗോ 6E933 വിമാനമാണ് നിലത്തിറക്കിയത്.

6E933

വൈകുന്നേരം 4. തിരുവനന്തപുരത്ത് ഇറങ്ങേണ്ടിയിരുന്ന വിമാനം ലാന്‍ഡിംഗിന് തയ്യാറെടുക്കവേയാണ് മുന്‍വശത്തെ ചക്രങ്ങള്‍ പുറത്തേക്ക് വരുന്നില്ലെന്ന് പൈലറ്റ് മനസിലാക്കിയത്. തുടര്‍ന്ന് പൈലറ്റ്‌ അടിയന്തിര ലാന്‍ഡിംഗിന് തിരുവനന്തപുരം എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അനുമതി തേടുകയായിരുന്നു. ഇതോടെ വിമാനത്താവളത്തില്‍ സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിമാനം ലാന്‍ഡ്‌ ചെയ്യുന്ന വള്ളകടവ് ഭാഗം മുതല്‍ ആള്‍സെയിന്റ്സ് കോളേജ് ഭാഗം വരെ അഗ്നിശമന സേനയെ വിന്യസിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ആംബുലന്‍സുകളും തയ്യാറാക്കി നിര്‍ത്തി.

എന്നാല്‍ പിന്നീട് ചക്രങ്ങള്‍ പുറത്തേക്ക് വരികയും വിമാനം സുരക്ഷിതമായി ലാന്‍ഡിംഗ് ചെയ്യുകയുമായിരുന്നു. 180 യാത്രക്കാരാണ് എയര്‍ബസ് എ320-232 വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അറിയിച്ചു.

shortlink

Post Your Comments


Back to top button