
തിരുവനന്തപുരം : സംസ്ഥാനത്തെ എടിഎമ്മുകളുടെ നിരീക്ഷണം ഇനി ഹൈവേ പോലീസിന്. ഡി.ജി.പി ലോക്നാഥ് ബെഹ്റെയുടെ പുതിയ സര്‍ക്കുലറിലാണ് എടിഎമ്മുകളെ ഹൈവേ പോലീസ് നിരീക്ഷിക്കണമെന്ന് അറിയിച്ചിരിക്കുന്നത്. പുരത്ത് ഹൈടെക് രീതിയില്‍ എടിഎം കവര്‍ച്ച നടന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ പുതിയ നിര്‍ദേശം.
രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറരവരെയുള്ള സമയങ്ങളില്‍ ഹൈവേ പോലീസ് ഉദ്യോഗസ്ഥര്‍ എടിഎമ്മുകള്‍ നീരീക്ഷിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. സംശയകരമായ സാഹചര്യങ്ങളില്‍ ആരെയെങ്കിലും കാണുകയാണെങ്കില്‍ പ്രാദേശിക പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം.എടിഎമ്മുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരില്ലെങ്കല് ബന്ധപ്പെട്ട ബാങ്കുകളെ അറിയിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
Post Your Comments