NewsInternational

സിനിമയെ വെല്ലുന്ന ട്വിസ്റ്റുമായി സെഫാനിയുടെ ജീവിതം

ദക്ഷിണാഫ്രിക്ക : ദക്ഷിണാഫ്രിക്കയിലെ ഗ്രൂഷര്‍ ആശുപത്രിയില്‍ നിന്ന് വെള്ളത്തുണിയില്‍ പൊതിഞ്ഞ മൂന്ന് ദിവസം പ്രായമുള്ള ചോര കുഞ്ഞിനെ കാണാതായി . അവളെ മോഷ്‌ടിച്ച സത്രീ സെഫാനി എന്ന ആ കുഞ്ഞിനെ സ്വന്തം കുഞ്ഞായി 19 വര്‍ഷം വളര്‍ത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം അവൾ പഠിക്കുന്ന സ്കൂളിൽ അവളോട് രൂപ സാദൃശ്യമുള്ള മറ്റൊരു കുട്ടിയുംഅവിടെ പടിക്കുന്നുണ്ടെന്ന് ചിലര്‍ തിരിച്ചറിഞ്ഞതോടെയാണ് കഥയുടെ തുടക്കം. പിന്നെയാണ് സെഫാനിയുടെ ജീവിതത്തിലെ ട്വിസ്റ്റ്നടക്കുന്നത്.കുട്ടികളുടെ ഡി.എന്‍.എ ടെസ്റ്റ് നടത്തിയ പോലീസ് അവര്‍ സഹോദരിമാരാണെന്ന് തിരിച്ചറിഞ്ഞു. അതോടെ
മോഷണത്തിന്റെ കഥയും പുറംലോകം അറിഞ്ഞു.അങ്ങനെ 19 വര്‍ഷത്തിന് ശേഷം ഇരട്ടകളില്‍ ഒരാളെ കാണാതായ അച്ഛനും അമ്മയ്‌ക്കും അവരുടെ മകളെ തിരിച്ചു കിട്ടി.

2015ല്‍ ആയിരുന്നു ഡി.എന്‍.എ ടെസ്റ്റ് നടന്നത്. കേസ് അവിടെ നിന്ന് കോടതിയിലെത്തി. എന്നാല്‍ വളര്‍ത്തമ്മയ്‌ക്കൊപ്പം ജീവിച്ചാല്‍ മതിയെന്നായിരുന്നു അപ്പോള്‍ സെഫാനിയുടെ അഭിപ്രായം.. എന്നാല്‍ 19 വര്‍ഷം കുഞ്ഞിനെ നഷ്‌ടപ്പെട്ട മാതാപിതാക്കളുടെ കാത്തിരിപ്പിന് വലിയ വിലയുണ്ടെന്നായിരുന്നു കോടതിയുടെ അഭിപ്രായം.മകളെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് സെഫാനിയുടെ മാതാപിതാക്കളായ സെലസ്റ്റിയും മോണ്‍ നഴ്‌സും. സെഫാനിയെ മോഷ്‌ടിച്ച കേസില്‍ 10 വര്‍ഷത്തെ ശിക്ഷയാണ് വളർത്തമ്മക്ക് വിധിച്ചത്.എന്നാല്‍ സെഫാനിയുടെ തീരുമാനം മറിച്ചായിരുന്നു. സ്വന്തം അച്ഛനും അമ്മയ്‌ക്കും ഒപ്പമല്ല, താന്‍ കാരണം തനിച്ചായ വളര്‍ത്തെച്ചനൊപ്പം ജീവിക്കാനാണ് സെഫാനിയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button