ചൈനീസ് ലാബുകളിൽ ‘ശക്തരായ’ മനുഷ്യരെ ജനിപ്പിക്കുന്നതിനെ എതിർത്ത് ലോകം. ജനിതകമായി കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യരെ നിർമിക്കാൻ ചൈന മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ആഗോളതലത്തിൽ മനുഷ്യരിലെ ജനിതക പരീക്ഷണങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചൈന ഇക്കാര്യം മുന്നോട്ട് വച്ചത്. ചൈന ശ്രമിക്കുന്നത് ശക്തരായ, സൗന്ദര്യമുള്ള തലമുറയെ ലാബുകളില്‍ ജനിതക സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചെടുക്കാനാണ്.
ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളിൽ ജനിതകമായി വലിയ തോതില്‍ മാറ്റംവരുത്തിയ മനുഷ്യര്‍ യാഥാര്‍ഥ്യമാകുമെന്നാണ് കണക്കാക്കുന്നത്. മനുഷ്യരിലെ ജനിതക പരീക്ഷണത്തിനെതിരെ അമേരിക്ക, ബ്രിട്ടന്‍ തുടങ്ങി നിരവധി പാശ്ചാത്യരാജ്യങ്ങളില്‍ ശക്തമായ എതിർപ്പുകളുണ്ട്. ഈ രാജ്യങ്ങളില്‍ ഇത്തരം പരീക്ഷണങ്ങള്‍ക്കുള്ള സാധ്യത വളരെ കുറവാണ്. പല സർവ്വേകളിലും ചർച്ചകളിലും ഇക്കാര്യം തെളിഞ്ഞതാണ്.
പക്ഷെ ചൈനീസ് സര്‍ക്കാരിനു പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് മനുഷ്യരിലെ ജനിതകമാറ്റങ്ങള്‍ക്ക് പിന്തുണയുണ്ട്. വിമര്‍ശകര്‍ പ്രധാനമായും ചോദ്യം ചെയ്യുന്നത് പ്രകൃതിയുടെ സ്വാഭാവിക ഇടപെടലുകളില്‍ ശാസ്ത്രസഹായത്തില്‍ മനുഷ്യന്‍ ഇടപെടുന്നതിന്റെ ധാര്‍മ്മികതെയെകുറിച്ചാണ്. സാധാരണ മനുഷ്യരെ അപേക്ഷിച്ച് അതിമാനുഷരെ സൃഷ്ഠിക്കുന്നത് ശെരിയല്ലെന്ന വാദവുമുണ്ട്. ഔദ്യോഗികമായി ഇത്തരം പരീക്ഷണങ്ങള്‍ക്ക് ചൈനീസ് സര്‍ക്കാര്‍ പണം അനുവദിക്കാറുണ്ട്.
ചൈന 2015ല്‍ തന്നെ CRISPR cas9 സാങ്കേതികവിദ്യ ഉപയോഗിച്ച് മനുഷ്യരിലെ ജനിതകഘടനയില്‍ മാറ്റം വരുത്തുന്നതില്‍ വിജയിച്ചിരുന്നു. സര്‍ക്കാരിന്റെ അനുകൂലനായ നിലപാടും ഗവേഷണങ്ങള്‍ക്ക് എതിരെ പരസ്യമായി എതിര്‍പ്പുവരാന്‍ സാധ്യതയില്ലാത്ത സാഹചര്യങ്ങളുമാണ് ഈ മേഖലയിലെ ചൈനയുടെ മുന്നേറ്റത്തിന് പിന്നില്‍. പരസ്യമായെങ്കിലും ഭൂരിപക്ഷ അഭിപ്രായത്തിന് വിരുദ്ധമായ തീരുമാനങ്ങളെടുക്കാന്‍ ഇപ്പോഴും പാശ്ചാത്യരാജ്യങ്ങള്‍ക്ക് അവകാശമില്ല.
Post Your Comments