ദുബായ് : യുഎഇയില്‍ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎയില്‍ ഇന്ന് മഴയ്ക്ക് സാധ്യത എന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അറേബ്യന്‍ ഗള്‍ഫ്, ഒമാന്‍ കടല്‍ എന്നിവ പ്രക്ഷുബ്ധമായിരിക്കും എന്നും മുന്നറിയിപ്പ് ഉണ്ട്. ഷാര്‍ജയിലെ വാദി അല്‍ ഹാലോയില്‍ ഇന്നലെ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിരുന്നു.
അതേസമയം തിങ്കളാഴ്ച മൂടികെട്ടിയ കാലാവസ്ഥ ആയിരിക്കും എന്നും പൊടിക്കാറ്റിനു സാധ്യത ഉണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. തീര മേഖലകളില്‍ രാത്രിയും, പുലര്‍ച്ചെയും അന്തരീക്ഷ മര്‍ദ്ദം ഉയരും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അബുദാബിയില്‍ കൂടിയ താപനില 46 ഡിഗ്രി സെല്‍ഷ്യസും കുറവ് 33 ഡിഗ്രിയുമായിരിക്കും എന്നാണ് പ്രവചനം. അതേ സമയം ദുബായില്‍ 45 ഡിഗ്രി വരെ ചൂട് ഉയര്‍ന്നേക്കാം കുറവ് 34 ഡിഗ്രി ആണ് പ്രതീക്ഷിക്കുന്നത് എന്നും എന്‍സിഎംഎസ് അറിയിച്ചു.
Post Your Comments