KeralaNews

മുഖ്യ മന്ത്രിക്ക് മുന്നിൽ നിശബ്ദ അപേക്ഷയുമായി മൂന്ന് പെൺകുട്ടികൾ

തിരുവനന്തപുരം : ജോലി നൽകണമെന്ന നിശബ്ദ ആവശ്യവുമായാണ് മൂന്ന് പെൺകുട്ടികൾ മുഖ്യ മന്ത്രി പിണറായി വിജയനെ കാണാനെത്തിയത്. സംസാരശേഷിയും കേള്‍വിയുമില്ലാത്ത ലക്ഷ്മിയും അഖിലയും രോഹിണിയുമാണ് അപേക്ഷയുമായി മുഖ്യ മന്ത്രിയെ കാണാനെത്തിയത്. സംസാര ശേഷിയും കേൾവിയും ഇല്ലാത്ത മൂന്ന് പേരും കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ പാസായവരാണ് .കൈമനം വിമൻസ് പോളിടെക്നിക്കിൽനിന്നാണ് മൂന്ന് പേരും എൻജിനീറിങ് ഡിപ്ലോമ പഠിച്ചിറങ്ങിയത്. കേൾവി ശക്തിയില്ലെങ്കിലും എഴുത്തും ടൈപ്പിങ്ങുമൊക്കെ ഇവർക്ക് വശമുണ്ട്. മൂവരും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അപ്രന്റീസ് ട്രെയിനികളാണ്.

ട്രെയിനിങ്ങിനുശേഷം ഇവർക്ക് സ്ഥിരമായൊരു ജോലി വേണം അതാണ് ലക്ഷിമിയുടെയും അഖിലയുടെയും രോഹിണിയുടെയും ആവശ്യം. ഏതെങ്കിലുമൊരു സർക്കാർ വകുപ്പിൽ ജോലി നൽകണമെന്ന ആവശ്യവുമായാണ് മൂവരും മുഖ്യമന്ത്രിയെ കാണാനെത്തിയത്. ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രക്ക് ഒരു ജോലി വേണം അതാണ് മൂന്ന് പേരുടെയും ആവശ്യം..

shortlink

Related Articles

Post Your Comments

Related Articles


Back to top button