ന്യൂഡൽഹി:ദുര്‍ബല വിഭാഗങ്ങള്‍ക്ക് എതിരെ അക്രമം നടത്തുന്നവരെയും അസഹിഷ്ണുത വളര്‍ത്തുന്നവരെയുംഒറ്റപ്പെടുത്തണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി.സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് അദ്ദേഹംഇക്കാര്യം വ്യക്തമാക്കിയത്.ദുര്‍ബല വിഭാഗങ്ങള്‍ക്ക് എതിരായ അക്രമങ്ങള്‍ രാഷ്ട്രത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും രാഷ്ട്രപതി പറയുകയുണ്ടായി. ലോകത്ത് ഭീകരത വര്‍ധിച്ചുവരികയാണെന്നും ഇതിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു .
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേര്‍ക്കുണ്ടാകന്ന അക്രമങ്ങള്‍ നമ്മുടെ സംസ്ക്കാരത്തിന് ചേർന്നതല്ലെന്നും അവരെ സംരക്ഷിക്കാത്ത സമൂഹം സംസ്ക്കാര സമ്പന്നമാകില്ലെന്നും രാഷ്‌ട്രപതി പറഞ്ഞു.കൂടാതെജിഎസ്ടി ബില്‍ പാസാക്കാന്‍ സാധിച്ചത് രാജ്യത്തെ ജനാധിപത്യത്തിന്റെ വിജയമാണെന്നും പ്രണബ് മുഖര്‍ജി കൂട്ടി ചേർത്തു .മഹാത്മാ ഗാന്ധിയെയും രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികരെയും അനുസ്മരിച്ചുകൊണ്ടാണ് രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശം ആരംഭിച്ചത്.
Post Your Comments