
തിരുവനന്തപുരം: 2013 ജനുവരി 26നാണ് 65 മീറ്റര്‍ ഉയരമുള്ള ഈ കൊടിമരം തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്തത്. ഫ്ലാഗ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയാണ് ഇത് സ്ഥാപിച്ചത്. അതില്‍ 22 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുള്ള ഭീമന്‍ പതാകയും ഉണ്ടായിരുന്നു .
എന്നാല്‍ കുറച്ച് മാസങ്ങള്‍ക്കകം പതാക കീറി. പിന്നീടത് ശരിയാക്കാന്‍ ടൂറിസം വകുപ്പ് മുതിര്‍ന്നില്ല. എന്നാല്‍ ഇന്ന് ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ കൊടിമരം മാത്രം അവിടെ ശേഷിക്കുന്ന അവസ്ഥയാണ്. സ്വാതന്ത്ര്യദിനാഘോഷവേളയിലും അവഗണന മാത്രം.
ഇതിനെത്തുടര്‍ന്നാണ് ശശി തരൂര്‍ എംപി പ്രതിഷേധമറിയിച്ചത്. ദേശീയപതാകയെ അപമാനിച്ചതിനുതുല്യമാണ് ടൂറിസം വകുപ്പിന്‍റെ നടപടിയെന്ന് എംപി ആരോപിച്ചു . പതാകയ്‌ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ കുറച്ചുനാളായി ഇവിടെ പതാക ഉയര്‍ത്തുന്ന ചടങ്ങ് സംഘടിപ്പിക്കാറില്ലെന്ന് ടൂറിസം വകുപ്പ് അധികൃതര്‍ പ്രതികരിച്ചു.
Post Your Comments