തിരുവനന്തപുരം :പോലീസ് കസ്റ്റഡിയിൽ കഴിയുന്ന എ ടി എം തട്ടിപ്പു പ്രതി ഗെബ്രിയേൽ മരിയന്റെ ആവശ്യങ്ങൾകേട്ടാൽ ഞെട്ടിപോകുന്നതാണ്. കഴിക്കാൻ സാൻവിച്ചും ബർഗറും വേണമെന്നും ഒറ്റക്ക് കിടക്കാൻ മുറി വേണമെന്നുമാണ് പോലീസ് കസ്റ്റഡിയിൽ കഴിയുന്ന പ്രതിയുടെ ആവശ്യങ്ങൾ.കസ്റ്റഡിയിൽ കഴിയുന്ന ഗെബ്രിയേലിന്റെ ആവശ്യങ്ങൾ കേട്ട് ഞെട്ടിയിരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥർ .
കഴിക്കാൻ ചപ്പാത്തി കൊടുത്തപ്പോൾ ഇതൊന്നും വേണ്ട മറിച്ച് കഴിക്കാൻ സാൻവിച്ചും ബർഗറും കുടിക്കാൻ പെപ്സിയും വേണമെന്നായിരുന്നു പ്രതിയുടെ മറുപടി .കൂടാതെ വലിക്കാൻ വിദേശസിഗരറ്റും ,കിടക്കാൻ വൃത്തിയുള്ള മുറിയും മാറി മാറി ധരിക്കാൻ ടീഷർട്ടും വേണമെന്നും പ്രതി പോലീസിനോടാവശ്യപ്പെട്ടു . മോഷണ മുതൽകൊണ്ട് ആഡംഭര ജീവിതം നയിച്ചിരുന്ന ഗെബ്രിയേലിന്റെ ആവശ്യങ്ങൾ കേട്ട് പോലീസുകാർ കണ്ണുതള്ളിയിരിക്കുകയാണ്.കേരളത്തെ ഞെട്ടിച്ച പെരും കള്ളൻ ബണ്ടിചോറിനെ താമസിപ്പിച്ച എ ആർ ക്യാമ്പിലെ അതെ മുറിയിൽ തന്നെയാണ് ഗെബ്രിയേലിനെയും താമസിപ്പിച്ചിരിക്കുന്നത്.ഈ മാസം ഒൻപതിന് മുബൈയിൽ വച്ചാണ് ഗെബ്രിയേൽ പോലീസ് കസ്റ്റഡിയിലായത്.
Post Your Comments