കണ്ണൂര്‍ മുഴക്കുന്നു മൃദംഗ ശൈലേശ്വരി ക്ഷേത്രത്തെയും അവിടുത്തെ വിഗ്രഹത്തേയും കുറിച്ചാണ് മുന്‍ ഡി.ജി.പി. അലക്‌സണ്ടര്‍ ജേക്കബ് സത്യം തുറന്നു പറഞ്ഞത്. ഈ അമ്പലത്തിലെ പഞ്ചലോഹവിഗ്രഹം മൂന്നുതവണ മോഷണം പോയി. എന്നാല്‍ മോഷണം നടത്തിയവര്‍ തങ്ങള്‍ക്കിതു മുമ്പോട്ടു കൊണ്ടുപോകാന്‍ കഴിയില്ല എന്നും ഇതു തിരിച്ചു പ്രതിഷ്ഠിക്കണമെന്നും ഒരു കുറിപ്പെഴുതി വിഗ്രഹം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് രണ്ടു പ്രാവശ്യം കൂടി മോഷണം പോയെങ്കിലും കള്ളന്‍മാര്‍ ഇത്തരത്തില്‍ വിഗ്രഹം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ സ്ഥാപിച്ച 108 ദുര്‍ഗക്ഷേത്രങ്ങളില്‍ ഒന്നാണു മൃദംഗ ശൈലേശ്വരി ക്ഷേത്രം എന്നാണു വിശ്വാസം. അസാധ്യകാര്യങ്ങള്‍ ഇവിടെ പ്രാര്‍ഥിച്ചാല്‍ നടക്കുമെന്നാണു വിശ്വാസം. പഴശ്ശിരാജയുടെ കുടുംബപരദേവതയായിരുന്നു ഇവിടുത്തെ ദേവി എന്നതു മറ്റൊരു ചരിത്രം. ക്ഷേത്രത്തിനു സമീപം പഴശ്ശിരാജയുടെ വലിയ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.
വിഗ്രഹം മോഷ്ടിച്ച ശേഷം കൊണ്ടു പോകാന്‍ ശ്രമിക്കുമ്പോള്‍ ദിക്കു തെറ്റിപോകുകയും മുമ്പോട്ട് പോകാന്‍ കഴിയാതാകുകയുമായിരുന്നു എന്ന് കള്ളന്‍മാര്‍ പറയുന്നു. കൂടാതെ ഇവരുടെ കുടലിന്റെ നിയന്ത്രണം നഷ്ടമാകുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് അനിയന്ത്രിതമായി മലമൂത്രവസര്‍ജനം സംഭവിക്കുന്നു. മുന്‍ ഡി.ജി.പിയുടെ ഈ വെളിപ്പെടുത്തല്‍ സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയായി. ഇതിനെ തുടര്‍ന്ന് ഇപ്പോള്‍ അമ്പലത്തില്‍ വന്‍ ഭക്തജനത്തിരക്കാണ്.
Post Your Comments