സൗദി :സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സന്തോഷ വാർത്തയുമായി തൊഴിൽ സ്ഥാപനങ്ങൾ. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ജോലി നല്‍കാന്‍ തയാറായി അൻപതോളം സ്ഥാപനങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്. ഇത് സംബദ്ധിച്ച് ഒജര്‍ കമ്പിനിയുമായി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.റിയാദിലും ജിദ്ദയിലും മാത്രമായി അയ്യായിരത്തോളം ഇന്ത്യക്കാരാണ് ജോലി ഇല്ലാതെ കുടുങ്ങിക്കിടക്കുന്നത്. ഇവരെ ഏറ്റെടുക്കാന്‍ തയാറാണെന്നറിയിച്ചാണ് കമ്പനികൾ ഇന്ത്യൻ എംബസിയെയും മറ്റും സമീപിച്ചിരിക്കുന്നത്.
തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റുന്നത് സംബന്ധിച്ച് ഒജർ കമ്പനിയുമായി ചർച്ച നടത്തിയതിന് ശേഷമായിരിക്കും തീരുമാനം. സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന ഭൂരിഭാഗം തൊഴിലാളികൾക്കും സ്പോൺസർഷിപ്പ് മാറി അവിടെ തന്നെ തുടരാനാണ് താത്പര്യം.
Post Your Comments