Kerala

പെണ്‍കുട്ടികളെ സൂക്ഷിച്ചു നോക്കുന്നവര്‍ ഇനി കുടുങ്ങും

പെണ്‍കുട്ടികളെ സൂക്ഷിച്ചു നോക്കുന്നവര്‍ ഇനി കുടുങ്ങും. പതിനാല് സെക്കന്‍ഡ് തന്നെ ഒരാള്‍ നോക്കിനിന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ പൊലീസിന് കേസെടുത്ത് ജയിലിലടയ്ക്കാമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്.

ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിദ്യാര്‍ഥികള്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മ എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഋഷിരാജ് സിങിന്റെ ഈ ആഹ്വാനം. ഇങ്ങനെ അതിക്രമം നേരിട്ടാല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി മുന്നോട്ട് വരണമെന്നും ഈ നിയമത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും ഋഷിരാജ് സിങ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button