India

ദുര്‍ബല വിഭാഗങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം- രാഷ്‌ട്രപതി

ന്യൂഡല്‍ഹി● ദുര്‍ബല വിഭാഗങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നവരെയും അസഹിഷ്ണുത വളര്‍ത്തുന്നവരേയും ഒറ്റപ്പെടുത്തണമെന്ന് രാഷ്‌ട്രപതി സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണംസ്ത്രീകളേയും കുട്ടികളെയും സംരക്ഷിക്കാതെ നമുക്ക് പരിഷ്കൃത സമൂഹമെന്ന് അവകാശപ്പെടാന്‍ കഴിയില്ല. ആഗോള ഭീകരതയെ ഒറ്റക്കെട്ടായി എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജി.എസ്.ടി ബില്‍ പാസാക്കിയതിനെ രാഷ്‌ട്രപതി അഭിനന്ദിച്ചു. രണ്ട് വര്‍ഷത്തെ തുടര്‍ച്ചയായ വരള്‍ച്ചയ്ക്ക് ശേഷവും പണപ്പെരുപ്പ നിരക്ക് 6 താഴെ നിര്‍ത്താന്‍ കഴിഞ്ഞത് ഇന്ത്യയുടെ അതിജീവന ശക്തിയുടെ തെളിവാണെന്നും രാഷ്‌ട്രപതി സന്ദേശത്തില്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button