ന്യൂഡല്‍ഹി● ഭീകരവാദവും മയക്കുമരുന്നും കള്ളപ്പണവുമാണ് പാകിസ്ഥാന് കയറ്റുമതി ചെയ്യുന്നതെന്ന് ഇന്ത്യ. ജമ്മു കാശ്മീരിലേക്ക് സാധനസാമഗ്രികള്‍ കയറ്റി അയക്കാന്‍ തയ്യാറാണെന്ന പാക് പ്രസ്താവനയ്ക്ക് മറുപടിയായാണ് ഇന്ത്യയുടെ പ്രതികരണം. പാകിസ്ഥാന്റെ നിര്‍ദ്ദേശം ബുദ്ധിശൂന്യമാണെന്ന് വിശേഷിപ്പിച്ച വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപ് പാക് വാഗ്ദാനം പൂര്‍ണമായും നിരസിക്കുകയാണെന്നും വ്യക്തമാക്കി.
Post Your Comments