KeralaNews

അസ്‍ലം വധം: അക്രമി സംഘത്തിന്റെ വാഹനത്തിന്റെ ആർസി ഉടമയെ തിരിച്ചറിഞ്ഞു.

നാദാപുരം ∙ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകൻ അസ്‍ലമിനെ ഒരു സംഘംപേർ ചേർന്ന് വെട്ടി കൊലപ്പെടുത്തിയത്. അസ്‍ലമിനെ കൊലപ്പെടുത്താൻ അക്രമി സംഘമെത്തിയ ഇന്നോവ കാറിന്റെ ആർസി ഉടമയെ പൊലീസ് തിരിച്ചറിഞ്ഞു. ആറംഗ സംഘമാണു കൊല നടത്തിയതെന്നാണു പൊലീസ് നിഗമനം. അഞ്ചു പേർ കാറിൽനിന്നിറങ്ങി അസ്‌ലമിനെ വെട്ടുകയും ഒരാൾ കാർ ഓടിക്കുകയുമാണു ചെയ്തതെന്നാണു സൂചന.

കോഴിക്കോട് ബേപ്പൂർ സ്വദേശിയാണ് കാറിന്റെ ആർസി ഉടമ. രണ്ടുവർഷം മുൻപ് വാഹനം മറിച്ചുവിറ്റെന്ന് ഇയാൾ പൊലീസിനു മൊഴി നൽകി. അതേസമയം, വാഹനം രണ്ടോ മൂന്നോ തവണ കൈമാറ്റം ചെയ്യപ്പെട്ടതായാണ് വിവരം. വാഹനം അവസാനം വാങ്ങിയ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

തൂണേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ സി.കെ. ഷിബിനെ കൊലപ്പെടുത്തിയ കേസിൽ വിട്ടയയ്ക്കപ്പെട്ടതു മുതൽ അസ്‌ലമിനു വധഭീഷണി ഉണ്ടായിരുന്നു. രണ്ടു സുഹൃത്തുക്കളോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു ആക്രമണം.
അസ്‍ലമിന്റെ കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളാണു കൊലപാതകത്തിന്റെ ദൃക്സാക്ഷികൾ.

shortlink

Related Articles

Post Your Comments


Back to top button