NewsIndia

ഗ്രാമങ്ങളില്‍ ഇനി യാത്രാക്ലേശം ഇല്ല 80,000 മിനി ബസ്സുകള്‍ വരുന്നു

ന്യൂഡല്‍ഹി: ഗതാഗതമന്ത്രാലയവും ഗ്രാമവികസനമന്ത്രാലയവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ഫലമായി രാജ്യത്തെ ഒന്നേകാല്‍ ലക്ഷത്തോളം ഗ്രാമങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഇനി മിനിബസ്സുകള്‍. ഗ്രാമീണ വികസനമന്ത്രാലയത്തിന്റെ ‘പ്രധാനമന്ത്രി ഗ്രാമീണ റോഡ് നിര്‍മാണ പദ്ധതിക്ക്’ (പി.എം.ജി.എസ്.വൈ.) അനുബന്ധമായിട്ടാണ് പുതിയ പദ്ധതി കൊണ്ടുവരുന്നത്.എല്ലാ സംസ്ഥാനങ്ങളിലുമായി ഗ്രാമീണ റോഡുകളിലൂടെ 80,000 ബസ്സുകള്‍ ഓടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗതാഗതമന്ത്രാലയവും ഗ്രാമവികസനമന്ത്രാലയവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ രൂപരേഖ തയ്യാറായി. ‘പ്രധാന്‍മന്ത്രി ഗ്രാമീണ പരിവഹന്‍ യോജന’ (പി.എം.ജി.പി.വൈ.) എന്നാണ് പദ്ധതിയുടെ പേര്

ഗ്രാമീണ റോഡുവികസനം രണ്ടാംഘട്ടത്തിലേക്ക് കടന്നെങ്കിലും ഗ്രാമങ്ങളില്‍ യാത്രാക്ലേശം ഇപ്പോഴും തുടരുന്നു. ഈ പശ്ചാത്തലത്തിലാണ് പി.എം.ജി.പി.വൈ. നടപ്പാക്കുന്നത്. ഛത്തീസ്ഗഢിലെ ബിലാസ്പുരില്‍ ഇതിന്റെ സാധ്യതാപഠനം പൂര്‍ത്തിയായിക്കഴിഞ്ഞു. കഴിഞ്ഞകൊല്ലം 36,000 കി.മീ. നീളത്തില്‍ ഗ്രാമീണറോഡുകള്‍ നിര്‍മിച്ചിരുന്നു. ഈ വര്‍ഷം 48,000 കി.മീ. റോഡിന്റെ പണിപൂര്‍ത്തിയാക്കും. ഈ റോഡുകള്‍ ഫലപ്രദമായി ഉപയോഗിച്ചാല്‍ പൊതുഗതാഗതം മെച്ചപ്പെടുത്താമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് കേന്ദ്രഗതാഗതമന്ത്രാലയമാണ്.

സംസ്ഥാന ഗതാഗതമന്ത്രിമാരുടെ സമിതി പിന്നീട് ഇക്കാര്യം പരിശോധിച്ചു. രാജസ്ഥാന്‍ ഗതാഗതമന്ത്രി യൂനുസ് ഖാന്‍ ആണ് സമിതിയുടെ അധ്യക്ഷന്‍. സമിതിയുടെ ശുപാര്‍ശപ്രകാരമാണ് പി.എം.ജി.പി.വൈ. നടപ്പാക്കുന്നത്.

ബസ്സുകള്‍ക്ക് കേന്ദ്രം 60 ശതമാനം സഹായംനല്‍കും. 40 ശതമാനം സംസ്ഥാനങ്ങളുടെ വിഹിതമാണ്. മിനി ബസ്സുകള്‍ക്ക് സാമ്പത്തികസഹായം നല്‍കുമ്പോള്‍ വനിതാ സ്വയംസഹായസംഘങ്ങള്‍ക്കും വിമുക്തഭടന്മാര്‍ക്കും മുന്‍ഗണന കൊടുക്കും

മിനിബസ്സുകള്‍ ഓടിക്കാന്‍ ആവശ്യമായ റോഡുകള്‍ തിരഞ്ഞെടുക്കുന്നതുള്‍പ്പെടെ പദ്ധതിയുമായി ബന്ധപ്പെട്ട മാര്‍ഗരേഖയും ഗതാഗതമന്ത്രാലയവും ഗ്രാമീണ വികസന മന്ത്രാലയവും ചേര്‍ന്ന് തയ്യാറാക്കുന്നുണ്ട്.

ഒരു ബസ്സില്‍ 12 പേര്‍ ക്ക് സഞ്ചരിക്കാം .ഈ പദ്ധതി വഴി 14 ഗ്രാമങ്ങളെവരെ ബന്ധിപ്പിക്കാം . 20 കി.മീ. ദൂരംവരെ ഓടിക്കാം.

shortlink

Post Your Comments


Back to top button