ലക്നൗ: അച്ഛന്റെ വീട്ടുകാര്‍ അമ്മയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് ചോരകൊണ്ടു കത്തെഴുതിയ സഹോദരിമാർക്ക് സഹായവുമായി മുഖ്യമന്ത്രി അഖിലേഷ് യാദവ്.ആണ്‍കുട്ടിയെ പ്രസവിച്ചില്ലെന്ന കുറ്റം ആരോപിച്ചാണ് ഇവരുടെ അമ്മ അനു ബന്‍സാലിനെ ഭര്‍തൃവീട്ടുകാര്‍ ഇക്കഴിഞ്ഞ ജൂണ്‍ 14നു തീകൊളുത്തി കൊന്നത്.
തങ്ങൾ നോക്കി നില്‍ക്കേയാണ് അമ്മയെ അച്ഛന്റെ മാതാപിതാക്കള്‍ ജീവനോടെ ചുട്ടുകൊന്നതെന്ന് പരാതിയില്‍ പറയുന്നു. അമ്മയെ രക്ഷിക്കാന്‍ പോലീസിനെ സമീപിച്ചുവെങ്കിലും അവര്‍ തിരിഞ്ഞുനോക്കിയില്ല. പിന്നീട് തന്റെ അമ്മാവനെ വിളിച്ചുവരുത്തിയാണ് അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനകം 95% പൊള്ളലേറ്റ അമ്മ ആശുപത്രിയില്‍ മരണമടയുകയായിരുന്നുവെന്നും ഇവർ പറയുന്നു. തനിക്കും സഹോദരിക്കും നീതി നല്‍കണമെന്ന് ആവശ്യപ്പെട്ടും പിതാവിന്റെ കുടുംബത്തില്‍ നേരിടുന്ന പീഡനങ്ങള്‍ ചൂണ്ടിക്കാട്ടിയും വിശദമായ കത്തായിരുന്നു മുഖ്യമന്ത്രിക്ക് അയച്ചിരുന്നത്.
ലതികയ്ക്കും പതിനൊന്നു വയസ്സുള്ള അനുജത്തി താന്യയ്ക്കും അഞ്ചു ലക്ഷം രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇവരെ നോക്കിവളര്‍ത്താനുള്ള സഹായമായി അമ്മയുടെ സഹോദരന് ജോലിയും നല്‍കും.
Post Your Comments