IndiaNews

ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്താനെത്തിയ 15 കാരിയെ തടഞ്ഞു

ശ്രീനഗര്‍● സ്വാതന്ത്ര്യ ദിനത്തില്‍ കാശ്മീരിലെ ചരിത്രപ്രസിദ്ധമായ ലാല്‍ ചൗക്കില്‍ ദേശിയ പതാക ഉയര്‍ത്തനെത്തിയ പഞ്ചാബിലെ ലുധിയാന സ്വദേശിയായ 15 കാരിയെ പോലീസ് തടഞ്ഞു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ വച്ചാണ് ജാന്‍വി ബഹലിനെ പോലീസ് തടഞ്ഞ് മടക്കിയയച്ചത്. 30 ഓളം പേരും പെണ്‍കുട്ടിയോടൊപ്പമുണ്ടായിരുന്നു. ഇവരെയെല്ലാം മടക്കിയയച്ചതായി ഒരു പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു.

ജാന്‍വിയുള്‍പ്പടെ ആറുപേര്‍ ചണ്ഡിഗഡില്‍ നിന്നുള്ള വിമാനത്തിലാണ് വന്നത്. മറ്റു 26 പേര്‍ ഡല്‍ഹിയില്‍ നിന്നുള്ള മറ്റൊരു വിമാനത്തിലാണ് വന്നതെന്നും പോലീസ് പറഞ്ഞു. ഇതേ വിമാനങ്ങളില്‍ തന്നെ ഇവരെല്ലാം തിരിച്ചയാതായും പോലീസ് പറഞ്ഞു.

നേരത്തെ ജെ.എന്‍.യു നേതാവ് കനയ്യ കുമാറിനെ ദേശീയതയെക്കുറിച്ച് സംവാദത്തിന് വെല്ലുവിളിച്ചുകൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ പെണ്‍കുട്ടിയാണ് ജാന്‍വി.

ജൂലൈ 23 നാണ് ഭീകരരെയും വിഘടനവാദികളേയും വെല്ലുവിളിച്ചുകൊണ്ട് ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചത്. ശ്രീനഗറില്‍ ദേശിയ പതാക അപമാനിക്കപ്പെട്ടുവെന്നും തടയാന്‍ ധൈര്യമുള്ളവര്‍ക്ക് തടയാമെന്നും ജാന്‍വി പറഞ്ഞിരുന്നു. ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാണിയുടെ വധത്തെത്തുടര്‍ന്ന് താഴ്‌വരയില്‍ വിഘടനവാദികള്‍ അക്രമം അഴിച്ചുവിട്ട പശ്ചാത്തലത്തിലായിരുന്നു ജാന്‍വിയുടെ പ്രഖ്യാപനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button