ഇംഫാല്‍ : രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി ഇറോം ശര്‍മിള. രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തന്റെ തീരുമാനത്തില്‍ മാറ്റമില്ല. തന്റെ ജീവനു നേരെ എന്തൊക്കെ ഭീഷണിയുണ്ടായും അതു കണക്കിലെടുക്കില്ല. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും അവര്‍ വ്യക്തമാക്കി.
ജനങ്ങള്‍ പിന്തുണച്ചില്ലെങ്കില്‍ എന്റേതായ വഴിയിലൂടെ മുന്നോട്ടുപോകും. മണിപ്പൂരിന്റെ മുഖ്യമന്ത്രിയാകണം. മുഖ്യമന്ത്രിയായാല്‍ സൈന്യത്തിന്റെ പ്രത്യേകാധികാര നിയമം റദ്ദാക്കാന്‍ തനിക്ക് സാധിക്കുമെന്നും ശര്‍മിള പറഞ്ഞു. നിരാഹാരം അവസാനിപ്പിച്ചതുകൊണ്ട് എന്റെ സമരം അവസാനിക്കുന്നില്ല. പുതിയൊരു തുടക്കം ഉണ്ടാകും. ഞാന്‍ നിരാഹാര സമരം തുടരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിച്ചത്. എന്നാല്‍ സമരം അവസാനിപ്പിക്കാനുള്ള തീരുമാനം എന്റേതായിരുന്നു. അതില്‍ അവര്‍ സന്തുഷ്ടരല്ല. ജനങ്ങളുടെ പിന്തുണ കുറഞ്ഞതിനാലാണു സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ശര്‍മിള പറഞ്ഞു.
Post Your Comments