ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ അവരുടെ മാതാപിതാക്കളെക്കാള്‍ ഉയരംകൂടുതൽ ഉള്ളവരാണെന്നും ഇന്ത്യക്കാരുടെ ഉയരം കൂടി വരുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു. 1914 നും 2014നും ഇടയില്‍ 2014നും ഇടയില്‍ ഇന്ത്യക്കാരായ പുരുഷന്മാരുടെ ഉയരം മൂന്ന് സെന്റീമീറ്റര്‍ വർദ്ധിച്ച് 165 സെന്റീമീറ്ററും സ്ത്രീകളുടെ ഉയരം അഞ്ച് സെന്റീമീറ്റര്‍ വർദ്ധിച്ച് 153 സെന്റീമീറ്ററുമായതായി പഠനം വിലയിരുത്തുന്നു.ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ 800 ഗവേഷകരാണ് പഠനം നടത്തിയത്. 200 രാജ്യങ്ങളിലെ ഒരു കോടി 86 ലക്ഷം പേരെയാണ് പഠനത്തിന് വിധേയമാക്കിയത് .
ലോകത്തെ ഏറ്റവും ഉയരമുള്ള പുരുഷന്‍മാരെക്കാള്‍ 17.5 സെന്റീമീറ്റര്‍ കുറവാണ് ഇന്ത്യയിലെ പുരുഷന്മാരുടെ പൊക്കം. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ശരാശരി 17 സെന്റീമീറ്റര്‍ ഉയരം കുറവാണ്.മിക്ക രാജ്യങ്ങളിലേയും പൗരന്മാരുടെ ഉയരത്തില്‍ വർദ്ധനവുണ്ടായതായി പഠനം പറയുന്നു. പാരിസ്ഥിതികമായ കാരണങ്ങളാണ് മനുഷ്യന്റെ ഉയരത്തില്‍ മാറ്റം വരാന്‍ കാരണമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. എ ലക്ഷ്മണ്‍ പറയുകയുണ്ടായി . ഏറ്റവും കൂടുതൽ ഉയരത്തിൽ വർദ്ധനവുണ്ടായിട്ടുള്ളത് യൂറോപ്യൻ രാജ്യങ്ങളിലാണെന്നും പഠനം വ്യക്തമാക്കുന്നു .
Post Your Comments