റിയോ ഡി ജനീറോ:ഒളിമ്പിക്സിലെ അവസാന ഇനത്തിലും സ്വർണ നേട്ടവുമായി മൈക്കല്‍ ഫെല്‍പ്സ്.ശനിയാഴ്ച വൈകിട്ട് നടന്ന പുരുഷന്മാരുടെ 4×100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടി കൊണ്ടാണ് ഫെല്‍പ്സിന്റെ മടക്കം.
റിയോയില്‍ മത്സരിച്ച ആറ് ഇനങ്ങളില്‍ അഞ്ചിനത്തിൽ സ്വര്‍ണവും ഒന്നില്‍ വെളളിയും നേടി ഫെല്‍പ്സ് റിയോയിലെ താരമായി മാറിയിരിക്കുകയാണ്. അമേരിക്കയ്ക്കായി അഞ്ച് ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ആദ്യ അമേരിക്കന്‍ നീന്തല്‍ താരമാണ് ഫെല്‍പ്സ്.
2000 ലെ സിഡ്നി ഒളിമ്പിക്സാണ് ഫെല്‍പ്സിന്റെ ആദ്യ ഒളിമ്പിക്സ്. അഞ്ച് ഒളിമ്പിക്സുകളില്‍ നിന്നായി 23 സ്വര്‍ണവും 3 വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പടെ 28 മെഡലുകളാണ് ഫെല്‍പ്സ് സ്വന്തമാക്കിയത്.31 കാരനായ ഫെല്‍പ്സ് 2012ലെ ലണ്ടന്‍ ഒളിമ്പികിസിന് ശേഷം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു.എന്നാല്‍ തീരുമാനം മാറ്റി 2014ൽ തിരിച്ചു വരികയായിരുന്നു.എന്നാല്‍ ഇപ്രാവശ്യം തീരുമാനത്തില്‍ മാറ്റമില്ല എന്നാണ് ഫെൽപ്സ് അറിയിച്ചിരിക്കുന്നത്.അവസാന മത്സരത്തിലും സ്വർണം നേടിയാണ് റിയോയിലെ സ്വർണ മൽസ്യം നീന്തൽ കുളത്തോട് വിട പറയുന്നത്.
Post Your Comments