ഗുവാഹത്തി● രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കവേ ഗുവാഹത്തിയില്‍ എല്‍.ജി.ബി അന്താരാഷ്ട്ര വിമാനത്താവളവും നഗരത്തിലെ പ്രധാനസ്ഥലങ്ങളിലും ആക്രമണം നടത്താന്‍ എത്തിച്ചതെന്ന് കരുതുന്ന വന്‍ സ്ഫോടകവസ്തുക്കള്‍ പോലീസ് പിടികൂടി.
രണ്ട് തീവ്രവാദികള്‍ ഒരു മോട്ടോര്‍ സൈക്കിളില്‍ കൊണ്ടുവന്ന സ്ഫോടകവസ്തുക്കള്‍ നിറച്ച പെട്ടി, ചെക്ക് പോസ്റ്റില്‍ പോലീസും സി.ആര്.പി.എഫും പരിശോധന നടത്തുന്നത് കണ്ട് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രി ലോക്പ്രിയ ഗോപിനാഥ് ബോര്‍ഡോലോയ് വിമാനത്താവളത്തിന് സമീപമായിരുന്നു സംഭവം.
തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ പെട്ടിക്കുള്ളില്‍ നിന്നും ശക്തിയേറിയ ബോംബും മൂന്ന് ഗ്രനേഡുകളും കണ്ടെത്തി. വിമാനത്താവളത്തിലും നഗരത്തിലെ തിരക്കേറിയയിടങ്ങളിലും ആക്രമണം നടത്താന്‍ എത്തിച്ചതാണ് ഇവയെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ബോംബ് സ്ക്വാഡ് ഇവ നിര്വീര്യമാക്കിയാതായും പോലീസുദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments