NewsInternational

ലോകത്തെ അമ്പരപ്പെടുത്തി എലെയ്‌ന്‍ തോംസണ്‍ ട്രാക്കിലെ വേഗറാണി

റിയോ: ലോകത്തെ അമ്പരപ്പെടുത്തി എലെയ്‌ന്‍ തോംസണ്‍ ഇനി ട്രാക്കിലെ വേഗറാണി. മികച്ച തുടക്കം ലഭിച്ച എലെയ്ന്‍ തോംസണ്‍ 10.71 സെക്കന്റ് സമയത്തിലാണ് വിജയം കരസ്ഥമാക്കിയത്. 100 മീറ്റര്‍ വനിത വിഭാഗത്തില്‍ മൂന്നാം സ്വര്‍ണ്ണം ലക്ഷ്യമിട്ടിറങ്ങിയ സഹതാരം ഷെല്ലി ആന്‍ ഫ്രേസറെ പിന്തള്ളിയാണ് ട്രാക്കിലെ വേഗറാണി പട്ടം എലെയ്ന്‍ തോംസണ്‍ സ്വന്തമാക്കിയത്.
2008 ബീജിങ്ങ്, 2012 ലണ്ടന്‍ ഒളിമ്പിക്‌സുകളില്‍ 100 മീറ്റര്‍ ഇനത്തില്‍ തുടര്‍ച്ചയായി സ്വര്‍ണ്ണം കരസ്ഥമാക്കിയിരുന്ന താരമായിരുന്നു ഷെല്ലി. എന്നാല്‍ കാല്‍പാദത്തിനേറ്റ പരിക്കിനാല്‍ പിന്നിലായിപ്പോവുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 4×100 മീറ്റര്‍ ഇനത്തില്‍ സ്വര്‍ണ്ണവും, 200 മീറ്റര്‍ വ്യക്തിഗത ഇനത്തില്‍ വെള്ളിയും നേടി എലെയ്‌ന്‍ തോംസണ്‍ ശ്രദ്ധ നേടിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button