Uncategorized

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിനാശംസകള്‍

തിരുവനന്തപുരം ● ഭരണഘടനാ മൂല്യങ്ങളായ സ്വാതന്ത്യം. ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം എന്നിവയുടെ സാക്ഷാല്‍കാരത്തിന് പുനരർപ്പിക്കാനുള്ള സന്ദർഭമാണ് സ്വാതന്ത്ര്യദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.

രാജ്യത്തിന്റെ ഐക്യത്തെയും ജനങ്ങളുടെ ഒരുമയെയും തകർക്കാൻ വൈദേശികമായി സാമ്രാജ്യത്വ ശക്തികളും ആഭ്യന്തരമായി വർഗീയശക്തികളും ശ്രമിക്കുന്ന ഒരു കാലഘട്ടമാണിത്. ഈ ശ്രമങ്ങൾക്ക് എതിരെ ജാഗ്രത പുലർത്തേണ്ട അവസരം കൂടിയാണിത്. കേരളവും ഇന്ത്യയൊന്നാകെയും രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് ഈ സന്ദർഭത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം. എല്ലാവർക്കും സ്വാതന്ത്രദിനാംശസകൾ നേരുന്നുവെന്നും പിണറായി ഫേസ്ബുക്ക് കുറുപ്പില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button