IndiaNews

വിജയ്‌ മല്ല്യയ്ക്ക് പുതിയ കുരുക്ക്

ന്യൂഡല്‍ഹി: ബാങ്കിംഗ് കണ്‍സോര്‍ഷ്യത്തെ 6,027-കോടി രൂപയ്ക്ക് കബളിപ്പിച്ചു എന്ന ആരോപണത്തില്‍ മദ്യരാജാവ് വിജയ്‌ മല്ല്യയ്ക്കെതിരെ സിബിഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന എന്നീ വകുപ്പുകള്‍ക്ക് കീഴിലാണ് മല്ല്യയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് സിബിഐ വക്താവ് ആര്‍ കെ ഗോര്‍ പറഞ്ഞു. ബാങ്കിംഗ് കണ്‍സോര്‍ഷ്യത്തിനു വേണ്ടി എസ്ബിഐയാണ് മല്ല്യയ്ക്കെതിരെ പരാതി സമര്‍പ്പിച്ചത്.

സിബിഐയുടെ എഫ്ഐആറില്‍ മല്ല്യയ്ക്കൊപ്പം മല്ല്യയുടെ കമ്പനികളായ കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ് ബ്രൂവറീസ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് എന്നിവയേയും കക്ഷിചേര്‍ത്തിട്ടുണ്ട്.

മല്ല്യഗേറ്റ് എന്ന പേരില്‍ ഇന്ത്യയില്‍ വിവാദമായ ഈ കേസില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന പുരോഗതിയെപ്പറ്റി മല്ല്യയോ, കമ്പനികളോ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button