Kerala

റസൂല്‍ പൂക്കുട്ടിയുടെ ക്ഷേത്രദര്‍ശന ചിത്രങ്ങള്‍ വൈറലാകുന്നു

കണ്ണൂര്‍● ഓസ്കാര്‍ അവാര്‍ഡ് ജേതാവ് പത്മശ്രീ ഡോ: റസൂല്‍ പൂക്കുട്ടിയുടെ ക്ഷേത്രദര്‍ശന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പ് തില്ലങ്കേരി മുഴക്കുന്നില മൃദംഗ ശൈലേശ്വരി ക്ഷേത്രം റസൂല്‍ സന്ദര്‍ശിച്ചത്. ക്ഷേത്രത്തിലൊരുക്കിയ സ്വീകരണത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം ക്ഷേത്രദര്‍ശനം നടത്തിയത്. അന്നത്തെ വിശേഷാല്‍ നിറമാലയും റസൂലിന്റെ വകയായാണ് സമര്‍പ്പിച്ചത്.

ras2

വിശ്വാസം നമ്മുടെ ഉള്ളിലാണ് ഉണ്ടാകേണ്ടത്, അതിനു ജാതിയും മതവും വേണ്ട. നാട്ടിലെ ജനങ്ങളുടെ നന്മയ്ക്കായി ഈ ദേവിയുടെ ചൈതന്യം കൈമോശം വരാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ശബ്ദം അറിവാണ്… ശബ്ദം ഓര്‍മ്മയാണ്… ആര്‍ഷഭാരത സംസ്‌കാരത്തില്‍ ശബ്ദം അടുക്കി അടുക്കി വെച്ച ഏടുകളാണു വേദങ്ങള്‍, ഇതിനെ നമ്മള്‍ ആര്‍ഷഭാരതസംസ്‌കാരം എന്നും വിളിക്കുന്നു- ദര്‍ശനത്തിന് ശേഷം റസൂല്‍ പറഞ്ഞു.

ചടങ്ങില്‍ വച്ച് ക്ഷേത്രത്തിന്റെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും റസൂല്‍ നിര്‍വഹിച്ചു. അഡ്വ.സണ്ണി ജോസഫ് എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലബാര്‍ ദേവസ്വം പ്രസിഡന്റ് സജീവ് മാറോളി അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് ഏരിയാ ചെയര്‍മാന്‍ എം.പി. ഉണ്ണികൃഷ്ണന്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ എ.വി. അശോകന്‍, മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ്, ഡോ.ടി. രാമരാജന്‍, രാധാകൃഷ്ണന്‍ കൈലാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

rasool
റസൂല്‍ പൂക്കുട്ടി ജന്മനാടായ കൊല്ലം വിളക്കുപാറയിലെ ശ്രീ മഹാദേവര്‍ ക്ഷേത്രത്തിലെത്തിയപ്പോള്‍ (ഫയല്‍ ചിത്രം-2015)

കൊല്ലം ജില്ലയിലെ വിളക്കുപാറ സ്വദേശിയാണ് റസൂല്‍ പൂക്കുട്ടി. 2009 ല്‍ സ്ലാം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിന്റെ ശബ്ദലേഖനത്തിലൂടെ മലയാളക്കരയില്‍ ആദ്യമായി ഓസ്കാര്‍ എത്തിച്ച റസൂല്‍ ഗോള്‍ഡന്‍ റീല്‍ അവാര്‍ഡ് നേടിയ ആദ്യ ഏഷ്യാക്കാരനുമാണ്. ശബ്ദലേഖനത്തിന് ബ്രിട്ടീഷ് ഫിലിം അക്കാദമിയുടെ ബാഫ്ത പുരസ്കാരവും നേടിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button