KeralaNews

വീട് നിര്‍മ്മാണത്തിന് ചെലവ് വരുന്നത് കേരളത്തില്‍ മാത്രം

കേരളത്തില്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഒന്നായി മാറുകയാണ് പുതിയൊരു വീട് പണിയുകയെന്നത്. വീട് പണിയാന്‍ അത്രമാത്രം ചെലവാണ് കേരളത്തില്‍. എന്നാല്‍ കേരളത്തിന് പുറത്ത് വലിയവനെന്നോ ചെറിയവനെന്നോ നോക്കാതെയാണ് ഇടത്തരം ബഡ്ജറ്റില്‍ വീടുകള്‍ ഉയരുന്നത്. എന്തായിരിക്കും കേരളത്തില്‍ വീട് പണിയാന്‍ ചെലവേറി വരുന്നത്. ഇതിന് പ്രധാനമായും വാസ്തു വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത് കേരളത്തില്‍ നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റവും, സിമന്റിന്റെ ഉയര്‍ന്ന വിലയുമാണ്.

ഇപ്പോള്‍ പുതിയ രീതിയിലൊരു വീട് 3000 ചതുരശ്രയടിയില്‍ പണിയാന്‍ ഒരു കോടിക്കു മുകളിലാകും എന്നാണ് കണക്ക്. ആയിരം ചതുരശ്രയടിയില്‍ വീടു വച്ചാല്‍ പോലും 20-25 ലക്ഷം രൂപ ചെലവാണ്. സ്ഥലവിലയും ചേരുമ്പോള്‍ 35 ലക്ഷത്തിലേറെ. 15 ലക്ഷത്തില്‍ താഴെയുള്ള തുകയ്ക്കു വീടുവയ്ക്കാന്‍ പ്രയാസമാണെന്നു വാസ്തുശില്‍പികള്‍ പറയുന്നു. ലോ കോസ്റ്റ് സങ്കേതങ്ങള്‍ ഉപയോഗിച്ചാലും 10 ലക്ഷത്തിലേറെയാവുന്നതാണ് അനുഭവം.

എഴുപതുകളില്‍ വെറും 10,000 രൂപയ്ക്കു വീടു വച്ചിരുന്നു. ഒരു ലക്ഷം രൂപയ്ക്കു ഗംഭീര വീടു വച്ചിരുന്നു. തൊണ്ണൂറുകളിലും അഞ്ചുലക്ഷം രൂപയ്ക്കു വീടു തീരുമായിരുന്നു. ഇന്നതെല്ലാം നൊസ്റ്റാള്‍ജിയയാണ്. മലയാളികളെപ്പോലെ ഇത്രയ്ക്കു ചെലവില്‍ വീടു വയ്ക്കുന്ന മറ്റൊരു സംസ്ഥാനവുമില്ലെന്നു പറയുമ്പോള്‍ പിടികിട്ടിയല്ലോ.

കേരളത്തിലിപ്പോള്‍ കുടുംബാംഗങ്ങള്‍ക്കു താമസിക്കാനുള്ള പാര്‍പ്പിടം എന്ന സങ്കല്‍പം മാറി ഹോട്ടല്‍ പോലെ അഥവാ ദുബായിലെ ബുര്‍ജ് ഖലീഫ പോലെ വീടുണ്ടാക്കുന്നു. കുടുംബാംഗങ്ങള്‍ക്കു സിനിമ കാണാന്‍ വീടിനുള്ളിലൊരു തിയറ്ററും അതില്‍ ലക്ഷങ്ങള്‍ വിലയുള്ള വലിയ ഫ്‌ലാറ്റ് ടിവിയും ഹോംതിയറ്ററും വീടുകളുടെ ഭാഗമായിട്ടുണ്ട്. ഏതു വീട്ടിലും തിയറ്ററുണ്ട്. കുടുംബാംഗങ്ങള്‍ സിനിമ കാണുന്നുണ്ടോ എന്നറിയില്ല. സ്പ്ലിറ്റ് എസികളല്ല, എസി പ്ലാന്റ് തന്നെ വീടിന്റെ മൂലയ്ക്കു കാണും.

എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ ഇടത്തരം ഫഌറ്റുകള്‍ക്കാണ് ഡിമാന്‍ഡ്. ഒറ്റ മുറിയോ രണ്ട് മുറികളോ ഇത്തരം ഫഌറ്റുകള്‍ക്ക ചെലവ് താരതമ്യേനെ കുറവാണെന്നതാണ് സാധാരണക്കാരെ ഇത് ഇഷ്ടപ്പെടുത്തുന്നത്

shortlink

Post Your Comments


Back to top button