ന്യൂഡൽഹി: ഭാരതപര്യടനവുമായി മുൻ മലയാളി സൈനികൻ. ബുള്ളെറ്റിൽ ഒറ്റയ്ക്കാണ് കാശ്മീർ മുതൽ കന്യാകുമാരി വരെ 51 കാരനായ ഗോപാലകൃഷ്ണൻ യാത്ര ചെയ്യുന്നത്. ഭാരതമൊട്ടാകെ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ മഹത്വം പ്രചരിപ്പിക്കുകയാണ് ഈ മലയാളിയുടെ ലക്ഷ്യം .
ആഗസ്ത് ഒന്നിന് ആരംഭിച്ച യാത്ര എട്ടു സംസ്ഥാനങ്ങളും പിന്നിട്ട് തലസ്ഥാന നഗരിയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. 15 വര്‍ഷം മുൻപ് സൈന്യത്തില്‍ നിന്ന് വിരമിച്ച ഇദ്ദേഹം ഇപ്പോൾ ബാങ്കില്‍ സേവനമനുഷ്ഠിച്ചുവരികയാണ്. ഗോപാലകൃഷ്ണന്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേർന്നത് പത്തൊമ്പതാം വയസ്സിലാണ് . നേതാജിയുടെ വലിയൊരു ആരാധകനായ ഇദ്ദേഹം ഭാരതമൊട്ടാകെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മഹത്വവും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ നേതാജി വഹിച്ച പങ്ക് മറ്റുള്ളർവരെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ യാത്ര തിരിച്ചത്.
ദേശീയപതാകയും ‘സുഭാഷ് ചന്ദ്രബോസിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ ഗോപാലകൃഷ്ണന്‍ നായരുടെ ഭാരതയാത്ര’ എന്ന ബോർഡുമുള്ള ബുള്ളെറ്റിലാണ് മലയികൾക്ക് അഭിമാനകരമായ ഈ യാത്ര. നേതാജിയെ കുറിച്ച് കേട്ടിട്ടുപോലും ഇല്ലാത്ത ആളുകൾ ഭാരതത്തിലെ പല ഗ്രാമങ്ങളിലും ഉണ്ടെന്ന് അദ്ദേഹം പറയുന്നു. സുഭാഷ് ചന്ദ്രബോസിനെ നമ്മൾ മഹാത്മാ ഗാന്ധിക്ക് തുല്യമായി സ്മരിക്കേണ്ടതാനാണെന്നും അദ്ദേഹത്തോട് ചരിത്രം ഒരിക്കലും നീതിപുലര്‍ത്തിയിട്ടില്ലെന്നുംഗോപാലകൃഷ്ണൻ പറഞ്ഞു. സര്‍ക്കാര്‍ നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ പൊതുജന സമക്ഷം അവതരിപ്പിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
Post Your Comments