Kerala

ശബരിമലയിൽ സ്ത്രീകളെ കയറ്റില്ലന്ന് പറഞ്ഞ ദേവസ്വം ബോർഡ് പ്രസിഡന്റിനെതിരെ ജി.സുധാകരന്‍

ചാരുമൂട്● ശബരിമലയിൽ സ്ത്രീകളെ കയറ്റില്ലന്ന് പറഞ്ഞ ദേവസ്വം ബോർഡ് പ്രസിഡന്റിനെതിരെ മന്ത്രി ജി.സുധാകരന്‍. സ്ത്രീകളെ ശബരിമലയിൽ കയറ്റില്ലന്ന് പറയാൻ ദേവസ്വം ബോർഡ് പ്രസിഡന്റിന് എന്ത് അധികാരമാണ് ഉള്ളതെന്നും വിഷയത്തില്‍ എന്തിനാണ് ബഹളമെന്നും സുധാകരന്‍ ചോദിച്ചു.

ദേവസ്വം ബോർഡ് പ്രസിഡന്റ് ഉൾപ്പടെയുള്ള പ്രമാണിമാരുടെ വാശിയിലും ഭാഷയിലും സംസാരിക്കാൻ തുടങ്ങിയാൽ രാത്രിയിൽ മുണ്ടിട്ട് നടക്കുന്ന പല കഥകളും പറയേണ്ടിവരും. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. സ്ത്രീകൾ മുമ്പ് ശബരിമലയിൽ കയറിയിട്ടില്ലന്ന് ആരാണ് പറഞ്ഞത്. വിഷയത്തിൽ സുപ്രീം കോടതി പറഞ്ഞാൽ സ്ത്രീകളെ കയറ്റണമെന്നുതന്നെയാണ് തന്റെ നിലപാടെന്നും തഴക്കര പഞ്ചായത്തില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവേ വ്യക്‌തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button