ചരിത്രത്തിലാദ്യമായി ഒളിംപിക്സ് വനിതാ ഫുട്ബോളില്‍ സെമിഫൈനല്‍ കാണാതെ പുറത്തായത് അമേരിക്കന്‍ വനിതാ ടീമിന്‍റെ സ്റ്റാര്‍ ഗോള്‍കീപ്പറായ ഹോപ്പ് സോളോ നല്ല രീതിയിലല്ല സ്വീകരിച്ചത്. തങ്ങളെ തോല്‍പ്പിച്ച സ്വീഡന്‍റെ വനിതാ ടീമിനെ “ഭീരുക്കള്‍” എന്നാണ് സോളോ വിശേഷിപ്പിച്ചത്.
ഒഴുക്കന്‍ ഫുട്ബോള്‍ കളിക്കാന്‍ ശ്രമിക്കാതെ പ്രതിരോധത്തിലൂന്നിയ ശൈലിയിലാണ് സ്വീഡന്‍ ഈ നിര്‍ണ്ണായക മത്സരം കളിച്ചത്. കളിയുടെ 61-ആം മിനിറ്റില്‍ സ്റ്റിന ബ്ലാക്ക്സ്റ്റീനിയസിലൂടെ സ്വീഡന്‍ മുന്നിലെത്തിയതും ആണ്. 78-ആം മിനിറ്റില്‍ അലക്സ് മോര്‍ഗന്‍ അമേരിക്കയ്ക്ക് സമനില സമ്മാനിച്ചു. തുടര്‍ന്ന്‍ എക്സ്ട്രാ ടൈം അവാനിക്കുന്നതു വരെ ആരും സ്കോര്‍ ചെയ്തില്ല. പെനാല്‍റ്റി ഷൂട്ട്-ഔട്ടില്‍ സ്വീഡന്‍ ജയിക്കുകയും ചെയ്തു.
2008-ല്‍ ബെയ്ജിംഗിലും, 2012-ല്‍ ലണ്ടനിലും സ്വര്‍ണ്ണം നേടിയ അമേരിക്കന്‍ വനിതാ ടീം അങ്ങനെ സെമി പോലും കാണാതെ പുറത്തായി, ഇതാണ് സോളോയെ ചൊടിപ്പിച്ചത്. ഏതായാലും സോളോയുടെ പ്രസ്താവന വിവാദമായിട്ടുണ്ട്. സിക്ക വൈറസ് സംബന്ധമായ സോളോയുടെ പ്രസ്താവനകള്‍ രസിക്കാത്ത ബ്രസീലിലെ കാണികള്‍ സോളോയെ കൂവി നാണം കെടുത്തിയിരുന്നു. കൊളംബിയക്കെതിരെ സോളോയ്ക്ക് കളിക്കിടെ അബദ്ധങ്ങളും പറ്റിയിരുന്നു. ഇതിനെല്ലാം പുറമേ സ്വീഡനോട് പരാജയപ്പെടുകയും കൂടി ചെയ്തതോടെ സഹിക്കാന്‍ പറ്റാതെയായതാണ് സോളോയെ പ്രകോപിതയാക്കിയതെന്നാണ് വിലയിരുത്തല്‍.
Post Your Comments