ക്ഷേമസൗഭാഗ്യങ്ങള്‍ക്കായി അനുഷ് ഠിക്കുന്ന വ്രതമാണ് വരലക്ഷ്മി വ്രതം. ആടിയിലോ ആവണിയിലോ (കര്‍ക്കിടകത്തിലോ ചിങ്ങത്തിലോ) ദ്വാദശി വരുന്ന വെള്ളിയാഴ്‌ച ദിവസമാണ് വരലക്ഷ്മീ പൂജയും വ്രതവും.
മഹാലക്ഷ്മി യുടെ ജന്മദിനമാണ് ഇതെന്നാണ് സങ്കല്‍പ്പം. മഹാലക്ഷ്മി പാല്‍ക്കടലില്‍ നിന്നും ഉയര്‍ന്നുവന്നത് ദ്വാദശിയായ വെള്ളിയാഴ്‌ച ആയിരുന്നുവത്രെ. വരലക്ഷ്മി എന്നാല്‍ എന്തുവരവും നല്‍കുന്ന ലക്ഷ്മി എന്നാണര്‍ത്ഥം. ആഗ്രഹിക്കുന്ന എല്ലാ ക്ഷേമൈശ്വൈര്യങ്ങളും സൗഭാഗ്യങ്ങളും ലഭിക്കാനായി ലക്ഷ്മീ പ്രീതിക്കായി ആണ് വരലക്ഷ്മി വ്രതം അനുഷ്‌ഠിക്കുക.
രണ്ട് ദിവസങ്ങളിലായാണ് വ്രതാനുഷ് ഠാനവും പൂജയും. വ്യാഴാഴ്‌ച തന്നെ പൂജാമുറി വൃത്തിയാക്കിവച്ച് അരിപ്പൊടി കൊണ്ട് കോലമെഴുതി പൂക്കള്‍കൊണ്ട് അലങ്കരിച്ച് പൂജയ്കുള്ള എല്ലാ ഒരുക്കങ്ങളും ചെയ്യുന്നു. ഇന്ന് ആന്ധ്രയിലും തെലങ്കാനയിലും പൊതു അവധിയാണ്.
Post Your Comments