
തിരുവനന്തപുരം: മാന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങള്‍ക്ക് ശമ്പളപരിഷ്കരണം. പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങള്‍ക്ക് ഒരു ലക്ഷത്തില്‍ കൂടുതല്‍ രൂപയും പി എമാർക്കും 80,000 രൂപയുമായിയാണ് ഇപ്പൊൾ പരിഷ്കരിച്ചത്. പെൻഷൻ തുകയും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടിയാണ് ഇപ്പോൾ വർധിപ്പിച്ചത് .
മുന്‍കാല പ്രാബ്യലത്തോടെ 2014 ജൂലായ് ഒന്ന് മുതലുള്ള മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, സര്‍ക്കാര്‍ ചീഫ് വിപ്പ് തുടങ്ങിയവരുടെ പേഴ്‌സണൽ സ്റ്റാഫില്‍ നേരിട്ട് നിയമിച്ചവരുടെ പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങൾ പരിഷ്കരിക്കാനുള്ള നിര്‍ദ്ദേശമാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പി എമാര്‍ക്കും രണ്ട് കൊല്ലത്തെ വര്‍ദ്ധിപ്പിച്ച ആനുകൂല്യം നല്‍കും.
ശമ്പളപരിഷ്കര കമ്മീഷന്റെ ശുപാർഷകളെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ തള്ളിക്കളയുമെന്നാണ് പ്രതീക്ഷിച്ചത്. വിദ്യാഭാസ യോഗ്യതയൊന്നും നോക്കാതെ മന്ത്രിമാർക്ക് ഇഷ്ടമുള്ളവരെ പേഴ്‌സണൽ സ്റാഫിലെടുക്കാം. പാർട്ടിയുടെ അനുമതി വേണ്ടത് സിപിഐ(എം)-സിപിഐ മന്ത്രിമാര്‍ക്ക് മാത്രമാണ്. എംഎല്‍എമാരുടെ സ്റ്റാഫ് അംഗങ്ങള്‍ക്കും താമസിക്കാതെ ശമ്പളം കൂട്ടാണ് സാധ്യതയുണ്ട്. 25 സ്റ്റാഫുകളെ ഓരോ മന്ത്രിക്കും നിയമിക്കാം. ഇതില്‍ സര്‍ക്കാര്‍ സര്‍വ്വീസിന് പുറത്ത് നിന്ന് നിയമിക്കുന്നവര്‍ക്കാണ് ഈ കൂടിയ ആനുകൂല്യം ലഭിക്കുക.
അഞ്ചു വർഷം തികയ്ക്കുന്ന പേഴ്‌സണൽ അംഗങ്ങൾക്ക് മിനിമം പെന്‍ഷന്‍ 1200 രൂപയില്‍ നിന്ന് 2400 രൂപയായി ഉയരും. പ്രൈവറ്റ്സെക്രട്ടറി, അഡിഷണല്‍ പ്രൈവറ്റ്സെക്രട്ടറി, സ്പെഷ്യല്‍ പ്രൈവറ്റ്സെക്രട്ടറി തസ്തികകളിലേക്ക് നേരിട്ട് നിയമനം ലഭിക്കുന്നവര്‍ക്ക് ഗവ.സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ ശമ്പളസ്കെയിലാകും ലഭിക്കുക. പുതുക്കിയ സ്കെയിലനുസരിച്ച് ഇത് 77400-1,15,200 രൂപയായിരിക്കും. അസിസ്റ്റന്റ് പ്രൈവറ്റ്സെക്രട്ടറി തസ്തികയില്‍ നേരിട്ട് നിയമനം ലഭിക്കുന്നവര്‍ക്ക് അണ്ടര്‍സെക്രട്ടറി റാങ്കിലുള്ള ശമ്പളമാകും ലഭിക്കുക.
Post Your Comments