കൊച്ചി: എറണാകുളം തൃക്കാക്കര ഒണച്ചിരയില്‍ ഇന്‍സ്റ്റാ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഗര്‍ഭിണിയായ പിആര്‍ഒയെയാണ് ആശുപത്രിയുടെ ഡയറക്ടറും ഏറ്റുമാനൂര്‍ സ്വദേശിയുമായ അനിയന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് പിടിയിലായത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ഈവര്‍ഷം ജനുവരി വരെയുള്ള കാലയവളവില്‍ ആണ് കേസിനാസ്പദമായ സംഭവം. ആശുപത്രിയിലെ പിആര്‍ഒ ആയ വിവാഹിതയായ യുവതിയെയാണ് അനിയന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. മാസങ്ങള്‍ക്കുമുമ്പ് നടന്ന സംഭവത്തില്‍ ഈ മാസം യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വാഴക്കാലയില്‍ ഇടപ്പള്ളി ടോളിനടുത്തുള്ള ആശുപത്രിയിലെ അഡ്മിന്‍ ഡയറക്ടറാണ് അനിയന്‍.
ഡിസംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലഘട്ടത്തില്‍ ഇയാള്‍ പലതവണ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഭീഷണിപ്പെടുത്തിയും അശ്‌ളീല ക്ലിപ്പുകള്‍ കാണിച്ചും വശംവദയാക്കാന്‍ നോക്കിയെന്നും നെഞ്ചോട് ചേര്‍ത്തുപിടിച്ച് വിവസ്ത്രയാക്കാന്‍ ശ്രമിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിപ്രകാരം തൃക്കാക്കര പൊലീസാണ് കേസെടുത്ത് അനിയനെ അറസ്റ്റുചെയ്തത്.
ഏഴുമാസം ഗര്‍ഭിണിയായ യുവതി ഇയാളുടെ പീഡനം സഹിക്കവയ്യാതെ വീട്ടുകാരെ വിവരം അറിയിക്കുകയും തൃക്കാക്കര അസി. കമ്മിഷണര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി റിമാന്റ് ചെയ്ത ഇയാള്‍ക്ക് കഴിഞ്ഞദിവസം ജാമ്യം ലഭിച്ചു. ഇയാള്‍ക്കെതിരെ പരാതി നല്‍കാന്‍ വൈകിയത് പ്രസവ അവധിയില്‍ ആയിരുന്നതിനാലാണെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.
Post Your Comments