KeralaNews

മാംഗോ ടാക്സി സര്‍വ്വീസുകള്‍ക്കെതിരെ തൊഴിലാളികളുടെ പ്രതിഷേധം

കോഴിക്കോട്: ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകള്‍ക്ക് നേരെ ഒരു വിഭാഗം തൊഴിലാളികള്‍ അക്രമം നടത്തുന്നതായി പരാതി. മാംഗോ ടാക്‌സികളെ വഴിയില്‍ തടയുന്നതായാണ് പരാതി. എന്നാല്‍ നിരക്ക് കുറച്ച് സര്‍വ്വീസ് നടത്താന്‍ ആരേയും അനുവദിക്കില്ലന്ന കര്‍ശന നിലപാടിലാണ് സാധാരണ ടാക്‌സി തൊഴിലാളികളും യൂണിയനുകളും.

എന്നാല്‍ യഥാര്‍ത്ഥ നിരക്കിനേക്കാള്‍ മൂന്ന് ഇരട്ടിവരെ ഈടാക്കുന്നവരാണ് തങ്ങള്‍ക്ക് എതിരെ രംഗത്ത് വരുന്നതെന്ന് മാംഗോ ടാക്‌സിക്കാര്‍ പറയുന്നു. നിരക്ക് കുറച്ച് കൊടുക്കയല്ല, മറിച്ച് യാത്രക്കാര്‍ക്ക് ചില സൗജന്യങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുന്നതെന്ന വാദവും മാംഗോ ടാക്‌സിയുടെ നടത്തിപ്പുകാര്‍ മുന്നോട്ട് വെയ്ക്കുന്നു. നാല് കിലോമീറ്ററിന് 99 രൂപയാണ് മാംഗോ ടാക്‌സിയുടെ നിരക്ക്.

തങ്ങള്‍ സര്‍വ്വീസ് നടത്തുന്ന നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഓണ്‍ലൈന്‍ ടാക്‌സിയായ മാംഗോ ടാക്‌സി സര്‍വ്വീസ് നടത്തുന്നതിന് എതിരെയാണ് ടാക്‌സി തൊഴിലാളികളുടേയും ട്രേഡ് യൂണിയനുകളുടേയും പ്രതിഷേധം. മാംഗോ ടാക്‌സികള്‍ ഇവര്‍ വഴിയില്‍ തടയുന്നതായും പരാതി ഉയര്‍ന്നു. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനേക്കാള്‍ കുറച്ച് സര്‍വ്വീസ് നടത്താന്‍ ആരെയും അനുവദിക്കില്ലെന്നാണ് സാധാരണ ടാക്‌സി തൊഴിലാളികളുടെ നിലപാട്.

shortlink

Post Your Comments


Back to top button