തിരുവനന്തപുരം● കൊച്ചിയിലെ ലുലുമാളിനുശേഷം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഷോപ്പിംഗ് മാള്‍ തലസ്ഥാനനഗരിയിലും വരുന്നു. തിരുവനന്തപുരത്തെ ആക്കുളത്താണ് ദേശീയപാതക്കരുകിലായി അന്താരാഷ്ട്രനിലവാരത്തിലുള്ള ഷോപ്പിംഗ് മാള്‍ വരുന്നത്.
ആഗസ്റ്റ് 20 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഷോപ്പിംഗ് മാളിന്റെതറക്കലിടൽ ചടങ്ങ് നിവഹിക്കുമെന്ന് ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കുന്നചടങ്ങിൽ മന്ത്രിമാർ, എം.പി.മാർ,എം.എൽ.എ.മാർ എന്നിവരടക്കം നിരവധി പ്രമുഖർപങ്കെടുക്കും.
2,000 കോടിരൂപയാണ് പദ്ധതിയ്ക്കായി ലുലുഗ്രൂപ്പ് നിക്ഷേപിക്കുന്നത്. സ്വകാര്യമേഖലയിൽ കേരളത്തിലെത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. 5,000 ലധികംആളുകൾക്ക്നേരിട്ടും 20,000 പരം ആളുകൾക്ക് പരോക്ഷമായും തൊഴിൽ അവസരങ്ങളാണ് പദ്ധതിയോടനുബന്ധിച്ച് ഉണ്ടാകുന്നത്. ഷോപ്പിംഗ് മാല്‍ കൂടാതെ ഹോട്ടൽ, അന്താരാഷ്ട്രനിലവാരത്തിലുള്ള കൺവെൻഷൻസെന്റർ എന്നിവയുംഇതിനോടനുബന്ധിച്ച് പണിയുന്നുണ്ട്. ഏറ്റവുംആധുനികരീതിയിൽ പരിസ്ഥിതിക്കനുകൂലമായിനിർമ്മിക്കുന്ന മാൾ രൂപകല്പന ചെയ്തത് ലണ്ടൻ ആസ്ഥാനമായ ഡിസൈൻ ഇന്റർനാഷണലാണ്.
അന്താരാഷ്ട്ര നിലവാരത്തിലൂള്ള ഷോപ്പിംഗ് അനുഭവമാണ് തലസ്ഥാന നിവാസികൾക്കും സമീപ പ്രദേശങ്ങളിലുള്ളവർക്കും ഷോപ്പിംഗ് മാള്‍ വരുന്നതോടു കൂടി ലഭിക്കാൻ പോകുന്നത്. 20ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്നമാളിൽ 200 ലധികം അന്താരാഷ്ട്രബ്രാൻഡുകൾ, ലുലു ഹൈപ്പർമാർക്കറ്റ്, ഫുഡ്കോർട്ട്, ഐസ്സ്കേറ്റിംഗ്, സിനിമ, കുട്ടികൾക്കുള്ള എന്റർടെയിന്‍മെന്റ് സെന്റര്‍ എന്നിവയടക്കം ഉപഭോക്താക്കൾക്കാവശ്യമായ നിരവധി ആകർഷണങ്ങളാണുയരുന്നത് .3,000ലധികം കാറുകൾക്ക് പാര്‍ക്കിംഗ് സൗകര്യവുമുണ്ടാകും. ഗതാഗതതിരക്ക് ഒഴിവാക്കി ആളുകൾക്ക് സുഗമമായി വന്നു പോകുന്നതിനാവശ്യമായ ആധുനിക ട്രാഫിക് മാനേജ്മെന്റ് ഏർപ്പെടുത്തും.
പദ്ധതി പൂർത്തിയാകുന്നതോടു കൂടി കേരളത്തിന്റെ വിനോദസഞ്ചാരഭൂപടത്തിൽ പ്രധാനസ്ഥാനമാണ് തിരുവനന്തപുരത്തെ ലുലുമാളിനുണ്ടാകുന്നത്. 2019 മാർച്ചോടെ പണിപൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2013 ൽ പ്രവർത്തനമാരംഭിച്ച കൊച്ചിലുലുമാളിൽ ഇതിനകം 6 കോടിയിലധികം ആളുകൾ സന്ദർശിച്ചുണ്ട്. വിവിധരാജ്യങ്ങളിൽ നിന്നായി 127 ഷോപ്പിംഗ് മാളുകളുള്ള ലുലുഗ്രൂപ്പിൽ 40,000 ലധികം ആളുകളും ജോലിചെയ്യുന്നുണ്ട്.
Post Your Comments