NewsIndia

വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് ഇൻഫോസിസിന്റെ 10 കോടി രൂപ

ബെംഗളൂരു: വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് സഹായവുമായി ഇൻഫോസിസ്. അതിർത്തി രക്ഷക്ക് വേണ്ടിയും മാവോവാദി അക്രമണങ്ങളിലും വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് ഇൻഫോസിസ് ഫൗണ്ടേഷൻ പത്തു കോടി രൂപ നൽകുമെന്ന് ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ സുധാ മൂര്‍ത്തി പറഞ്ഞു.
പണം മാത്രം പോരാ, കുടുംബാംഗങ്ങളെ പിന്തുണയ്ക്കാനും സഹായിക്കാനും നമുക്കു കഴിയണമെന്നും അവർ പറയുകയുണ്ടായി.

പത്താൻകോട്ട് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ലെഫ്റ്റനന്‍റ് കേണല്‍ നിരഞ്ജന്‍റെ ബംഗളുരുവിലെ വീട് പൊളിച്ചുമാറ്റാൻ തീരുമാനിച്ച ബെംഗളൂരു കോർപ്പറേഷന്റെ നടപടിയിൽ സുധാ മൂർത്തി ദുഃഖം പ്രകടിപ്പിച്ചു.
ബംഗളുരു നഗരത്തിലെ സ്റ്റോം വാട്ടര്‍ ഡ്രെയിനുകള്‍ പുനരുദ്ധരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി തകര്‍ക്കപ്പെടുന്നത്തിന്റെ ഭാഗമായാണ് വീടുകൾ പൊളിച്ചു മാറ്റുന്നത്. അതിർത്തി സുരക്ഷക്കും മറ്റുമായി ജീവൻ ബലിയർപ്പിച്ച 800 സൈനികരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button