282 യാത്രക്കാരുമായി തിരുവനന്തപുരത്തു നിന്ന് ദുബായിലേക്ക് പോയ വിമാനമാണ് കഴിഞ്ഞയാഴ്ച കത്തിയമർന്നത്.
ബോയിംഗ് 777 വിമാനം ഓടിച്ചിരുന്ന പൈലറ്റും സഹപൈലറ്റും നൽകിയ വിവരണം മാധ്യമങ്ങൾക്ക് ലഭിച്ചു. കാറ്റിന്റെ ഗതിയിലുണ്ടായ ശക്തമായ മാറ്റമാണ് വിമാനം ക്രാഷ് ലാൻഡ് ചെയ്യുന്നതിനു കാരണമെന്നാണ് പൈലറ്റ്‌പറഞ്ഞത്. വിമാനം തകരുന്നതിനു മുമ്പുള്ള നിമിഷങ്ങളെ കുറിച്ച് പൈലറ്റുമാർ കൃത്യമായി വിവരിക്കുന്നുണ്ട്.
പൈലറ്റിന്റെ വാക്കുകളിലേക്ക്, വിമാനം നിലത്തിറങ്ങാൻ തുടങ്ങുമ്പോൾ ശക്തമായ കാറ്റുണ്ടായിരുന്നു. ഈ സമയം വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ തങ്ങൾക്ക് സാധിക്കുമെന്നു തോന്നിയില്ല. ആ സാഹചര്യത്തിലാണ് വിമാനം ക്രാഷ് ലാൻഡ് ചെയ്യിക്കാൻ തീരുമാനിച്ചത്. ഉദ്ദേശിച്ച റൺവേയിലേക്ക് കാറ്റിന്റെ ശക്തിമൂലം വിമാനം ഇറക്കാൻ പറ്റുമായിരുന്നില്ല. കാറ്റ് മൂലം കാര്യങ്ങൾ കൂടുതൽ ദുരന്തത്തിലേക്ക് എത്തുമായിരുന്നു. ഒട്ടും നിർവചിക്കാനാകാത്ത അവസ്ഥയാണ് കാറ്റിന്റേത്. അത്യാധുനിക വിമാനങ്ങളിൽ പോലും കാറ്റിന്റെ രൂക്ഷത മനസ്സിലാക്കാനുള്ള സംവിധാനങ്ങളില്ല.
ക്രാഷ് ലാൻഡ് ചെയ്യാനും തുടക്കത്തിൽ കുഴപ്പമുണ്ടായിരുന്നില്ല. എന്നാൽ, പെട്ടെന്നു വിമാനത്തിന്റെ സ്പീഡ് ക്രമാനുഗതമായി താഴേക്ക് വരുന്നതാണ് കണ്ടത്. കാറ്റിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ചിരുന്നെങ്കിലും പെട്ടെന്ന് വിമാനം റൺവേയിൽ പതിച്ച് സ്‌കിഡ് ചെയ്ത് പൂർണമായും നിന്നു. ഉടൻ തന്നെ തീയും പുകയും ഉയരുകയും ചെയ്തു. ഇത്തരം ഘട്ടങ്ങളിൽ വിമാനം വീണ്ടും ഉയർത്തുക എന്ന കാര്യം പൈലറ്റുമാർ ചെയ്യാറുണ്ട്. എന്നാൽ, ഇവിടെ അത് സാധ്യമായില്ല. വിമാനം വീണ്ടും ഉയർത്താൻ സാധിച്ചില്ലെന്നു മാത്രമല്ല, വേഗത ക്രമാനുഗതമായി കുറഞ്ഞ് പെട്ടെന്ന് താഴേക്ക് പതിക്കുകയും ആണ് ചെയ്‌തെന്ന് പൈലറ്റുമാർ വിശദീകരിച്ചു.
Post Your Comments