ന്യൂഡല്‍ഹി: പ്രസവാനുകൂല്യ നിയമം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു.ഇതോടെ 12 ആഴ്ചയായിരുന്ന പ്രസവാവധി ഇനി 26 ആഴ്ചയാകും. പ്രസവശേഷം കുഞ്ഞിനൊപ്പം ചിലവഴിക്കാന്‍ കൂടുതല്‍ സമയം ലഭ്യമാക്കാനും അമ്മയുടെ ആരോഗ്യം പരിഗണിച്ചുമാണ് കേന്ദ്രസര്‍ക്കാര്‍ 1961ലെ നിയമം ഭേദഗതി ചെയ്തത്.
പത്തോ അതിലധികമോ ജീവനക്കാരുളള എല്ലാ സ്ഥാപനങ്ങളും നിയമഭേദഗതിയുടെ പരിധിയില്‍ വരും.ദത്തെടുക്കുന്ന അമ്മമാര്‍ക്കും വാടകഗര്‍ഭം മുഖേന കുഞ്ഞുങ്ങളെ വളര്‍ത്തുന്ന അമ്മമാര്‍ക്കും 12 ആഴ്ചയാണ് അവധി ലഭിക്കുക. എന്നാല്‍ രണ്ടോ അതിലധികമോ കുഞ്ഞുങ്ങളുളള സ്ത്രീകള്‍ക്ക് 26 ആഴ്ചത്തെ ലീവ് ആനുകൂല്യം ലഭിക്കില്ല.
അമ്പത് തൊഴിലാളികളില്‍ കൂടുതലുളള സ്ഥാപനങ്ങളില്‍ ക്രഷ് സൗകര്യവും നിര്‍ബന്ധമായും ഉണ്ടാകണമെന്ന് ബില്‍ ഭേദഗതിയില്‍ പറയുന്നുണ്ട്.രാജ്യത്ത് തൊഴില്‍ ചെയ്യുന്ന 18 ലക്ഷം സ്ത്രീകള്‍ക്ക് ഈ നിയമഭേദഗതി ബില്‍ സഹായകമാകും.
Post Your Comments